
തിരുവനന്തപുരം: കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂര്‍ എംപി. പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്‍റെ വാദം ശശി തരൂര്‍, ഡിസിസി പ്രസിഡന്റ് പ്രസിൻഡന്റിനെ തന്റെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്നും പ്രതികരിച്ചു. വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിളിക്കരുതെന്നും ശശി തരൂര്‍ പറഞ്ഞു.
എന്‍റെ മനസ് തുറന്ന പുസ്തകമാണെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പരിപാടിയില്‍ ക്ഷണിച്ചത് യൂത്ത് കോൺഗ്രസാണ്. വരേണ്ടത്തവർ വരേണ്ടത്തവർ വരണ്ടെന്നും അവര്‍ക്ക് വേണമെങ്കില്‍ പരിപാടി യൂട്യൂബില്‍ കാണാമെന്നും തരൂര്‍ പറഞ്ഞു. നിരവധി പ്രസംഗങ്ങള്‍ കഴിഞ്ഞ കാലത്ത് താന്‍ നടത്തിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങളാണ് ഈ രണ്ട് മാസത്തിനിടയില്‍ നടന്നതെന്ന് പറഞ്ഞ ശശി തരൂര്‍, വിഴിഞ്ഞം വിവാദം നല്ല രീതിയിൽ അല്ല പോകുന്നതെന്നും എഫ്ഐആര്‍ വേണ്ടായിരുന്നുവെന്നും പ്രതികരിച്ചു. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരോ ദേശ വിരുദ്ധർ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിൽ എത്തില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചിരുന്നു. താരിഖ് അൻവറിന്റെയും അച്ചടക്ക സമിതിയുടെയും നിർദ്ദേശം ലംഘിക്കപ്പെട്ടുവെന്ന് നാട്ടകം സുരേഷ് വിശദീകരിച്ചു. ശശി തരൂരിനെതിരെ അച്ചടക്ക സമിതിക്ക് രേഖാമൂലം പരാതി നൽകുമെന്നും നാട്ടകം സുരേഷ് പറഞ്ഞിരുന്നു. തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും അറിയിച്ചിരുന്നു.
പരിപാടികൾ അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. ശശി തരൂർ സമാന്തര നീക്കം നടത്തുമെന്ന് കരുതുന്നില്ല. ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കെപിസിസി വേണ്ടനിലയിൽ അന്വേഷിച്ച് നിലപാട് എടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ശശി തരൂരിന്റെ പരിപാടി അറിയിച്ചിട്ടില്ലെന്ന് പത്തനംതിട്ട ഡിസിസിയും പ്രതികരിച്ചിരുന്നു. സാമൂഹിക സംഘടനയായ ബോധിഗ്രാമിന്റെ പരിപാടിയിലാണ് നാളെ തരൂർ പങ്കെടുക്കുന്നത്. ക്ഷണമുണ്ടെങ്കിലും ഡിസിസി പ്രസിഡന്റ് പരിപാടിയിൽ പങ്കെടുക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam