തിരുവനന്തപുരത്ത് വാഹനാപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം

Published : Aug 20, 2022, 10:26 PM IST
തിരുവനന്തപുരത്ത് വാഹനാപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം

Synopsis

നഗരൂരിന് അടുത്ത് കല്ലിങ്കൽ തേക്കിൻകാടാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്കിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.  

തിരുവനന്തപുരം: നഗരൂരിന് അടുത്ത് തേക്കിൻകാട് ഭാഗത്തുണ്ടായ വാഹനാപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അച്ഛനും മകനും ദാരുണാന്ത്യം. നഗരൂരിന് അടുത്ത് കല്ലിങ്കൽ തേക്കിൻകാടാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്കിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.  

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നഗരൂർ സ്വദേശി പ്രദീപും എട്ട് വയസുകാരനായ മകൻ ശ്രീദേവുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രദീപിൻ്റെ മൂത്തമകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാറോടിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഇടിയുടെ ആഘാതത്തിൽ നിന്നും ബൈക്കിൽ നിന്നും തെറിച്ച് സമീപത്തെ റോഡിലേക്ക് വീണ എട്ട് വയസ്സുകാരൻ ശ്രീദേവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. 

ജയലളിതയ്ക്ക് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നൽകിയ ചികിത്സയിൽ പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ നല്‍കുന്നതില്‍ ചെന്നൈ അപ്പോളോ ആശുപത്രിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് എയിംസ് റിപ്പോർട്ട്. കഴിഞ്ഞ വർഷം സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച എയിംസിലെ ഏഴ് ഡോക്ടർമാരടങ്ങുന്ന മെഡിക്കല്‍ ബോർഡാണ് പരിശോധനയ്ക്ക് ശേഷം നിഗമനത്തിലേക്ക് എത്തിയത്. 

സംഘം പരിശോധന റിപ്പോർട്ട് ജയലളിതയുടെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന അറുമുഖസ്വാമി കമ്മീഷന് കൈമാറി. അടുത്തയാഴ്ചയാണ് അറുമുഖസ്വാമി കമ്മീഷന്‍ അന്വേഷണ റിപ്പോർട്ട് തമിഴ്നാട് സർക്കാറിന് സമർപ്പിക്കുക. അപ്പോളോ ആശുപത്രി അധികൃതരുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി അറുമുഖ സ്വാമി കമ്മീഷനെ സഹായിക്കുന്നതിനായി മെഡിക്കല്‍ ബോ‍ർഡ് രൂപീകരിക്കാന്‍ നിർദേശം നല്‍കിയത്. ചികിത്സ നല്‍കുന്നതില്‍ പിഴവ് സംഭവിച്ചു എന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം. 

തൃശ്ശൂരിൽ യുവാവ് ഭാര്യയേയും മാതാപിതാക്കളേയും വെട്ടിപരിക്കേൽപ്പിച്ചു

തൃശ്ശൂ‍ര്‍: ഭാര്യയേയും അവരുടെ മാതാപിതാക്കളേയും യുവാവ് വെട്ടിപരിക്കേൽപ്പിച്ചു. തൃശ്ശൂര്‍ തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീൻ (55), ഭാര്യ നസീമ (50), ദമ്പതികളുടെ മകൾ അഷിത (25) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നുറൂദ്ദീൻ്റെ തലയിലും അഷിതയുടെ ദേഹത്ത് മുഴുവനും വെട്ടേറ്റ മുറിവുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മൂന്ന് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ ആക്രമിച്ച അഷിതയുടെ ഭര്‍ത്താവ് ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം