
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത മകള്‍ക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പിതാവിന് 63 വര്‍ഷത്തെ തടവും 3,15000 രൂപ പിഴയും വിധിച്ച് കോടതി. തൊണ്ടര്‍നാട് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.ആര്‍ കൃഷ്ണകുമാര്‍ പ്രതിയെ ശിക്ഷിച്ചത്. ഐ.പി.സി, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കടുത്ത ശിക്ഷ നല്‍കിയിരിക്കുന്നത്. 2023-ലാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂര്‍ത്തിയവാത്ത മകള്‍ക്കെതിരെ ക്രൂരമായ ലൈംഗീകാതിക്രമം നടത്തുകയും പുറത്തു പറഞ്ഞാല്‍ ഉപദ്രവിക്കുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
അന്നത്തെ വെള്ളമുണ്ട സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന കെ. രാജീവ് കുമാര്‍ ആണ് കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ആദ്യ അന്വേഷണം നടത്തിയ അദ്ദേഹം പിന്നീട് തൊണ്ടര്‍നാട് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയി വന്ന ഇ.ഷൈജുവിനെ കേസ് ഏല്‍പ്പിക്കുകയായിരുന്നു. ഇദ്ദേഹം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിതയാണ് ഹാജരായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam