പോക്കറ്റിൽ നിന്ന് പണമെടുത്ത മകനെ ചോദ്യം ചെയ്യാൻ സ്കൂളിലെത്തി; സഹപാഠികളെ വിരട്ടിയ പിതാവിന് പൊലീസിന്‍റെ താക്കീത്

Published : Aug 25, 2026, 07:57 AM IST
kerala police vehicle - father warns schoolmates after son takes money from his pocket

Synopsis

മകന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി വിട്ടയച്ചു

കൊച്ചി: മകന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി വിട്ടയച്ചു. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നില്ല. തന്‍റെ പോക്കറ്റിൽ നിന്ന് പണമെടുത്ത മകനെ ചോദ്യം ചെയ്യാനാണ് പിതാവ് പൊന്നുരുന്നിയിലെ സ്കൂളിലെത്തിയത്. പോക്കറ്റിൽ നിന്നെടുത്ത പണം മകൻ സഹപാഠികൾക്ക് നൽകിയെന്ന് മനസ്സിലാക്കിയതോടെ പിതാവ് അവരെയും വഴക്ക് പറഞ്ഞു.

ഇതോടെയാണ് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്. തന്‍റെ പക്കൽ നിന്ന് എടുക്കുന്ന പണം മകൻ എങ്ങനെ വിനിയോഗിക്കുന്നുവെന്ന് അറിയുന്നതിനാണ് സ്കൂളിലെത്തി ചോദ്യം ചെയ്തതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ സ്ഥിരമായി സ്കൂളിൽ എത്തുന്നവരാണെന്നും ഇവരെ കുറിച്ച് മറ്റ് പരാതികളൊന്നുമില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തോൽവിക്ക് കാരണം അൻവറാണെന്ന് പറഞ്ഞിട്ടില്ല, പ്രവർത്തകരുടെ വികാരമാണ് പങ്കുവെച്ചത്'; വിവാദ​ പരാമർശത്തിൽ വിശദീകരണവുമായി പ്രവീൺകുമാർ
ഉത്രാടത്തിനും തിരുവോണത്തിനും പരക്കെ മഴയ്ക്ക് സാധ്യത, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്