കാന്തപുരത്തെ തള്ളാതെ ഫാത്തിമ തഹ്‍ലിയ; 'ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല'

Published : Sep 06, 2026, 02:23 PM IST
Fathila Tahliya

Synopsis

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. അതേസമയം, കാന്തപുരത്തിനെതിരെ കെഎൻഎം വനിത വിഭാഗം രം​ഗത്തെത്തി.

തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ. താൻ എന്നും സ്ത്രീ ശക്തീകരണത്തിനൊപ്പമാണെന്നും സ്ത്രീ ശക്തീകരണ നിലപാടിൽ മാറ്റമില്ലെന്നും അവർ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് എപ്പോഴും നിലകൊണ്ടിട്ടുള്ളത്. എന്നാൽ, കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. അതേസമയം, കാന്തപുരത്തിനെതിരെ കെഎൻഎം വനിത വിഭാഗം രം​ഗത്തെത്തി. മതത്തിന്റെ പേരിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇസ്ലാമിനെക്കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയും ഇസ്ലാമോഫോബിയ ശക്തിപ്പെടുത്തുമെന്നും ഇസ്ലാമിക് ഗേൾസ് മൂവ്മെൻ്റ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് താപനിലയും അൾട്രാവയലറ്റ് രശ്മികളുടെ തോതും ഉയരുന്നു, 3 ദിവസം ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ചിറയിൻകീഴ് കോൺഗ്രസിലെ കയ്യാങ്കളി: കെപിസിസി അന്വേഷണ സമിതിക്ക് മുന്നിൽ പരാതിയുമായി നേതാക്കൾ; രമ്യയ്ക്കും പാളയം പ്രദീപിനുമെതിരെ പരാതി