റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം: മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

Published : Sep 06, 2026, 02:11 PM IST
Relatives Refuse to Take Body

Synopsis

റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച ഓപ്പറേറ്റർ സനൂപ് കൃഷ്ണന്റെ (24) മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ.അപകടത്തിന് പിന്നിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം.

കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച ഓപ്പറേറ്റർ സനൂപ് കൃഷ്ണന്റെ (24) മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കഴിഞ്ഞ ദിവസമാണ് സിപ്പ് ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. വിനോദസഞ്ചാരികളെ കയറ്റുന്നതിനിടെ കേബിൾ കുരുങ്ങി സിപ്പ് ലൈൻ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു.

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം തന്നെയുണ്ടായ ഈ ദാരുണ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിന് പിന്നിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം.

യാതൊരുവിധ അനുമതികളുമില്ലാതെയാണ് ഈ റോപ് വേ പ്രവർത്തിച്ചിരുന്നതെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ പാലിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ പേർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും, കുടുംബത്തിന് അർഹമായ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം, പരാതികൾ പാർട്ടിക്കുള്ളിൽ പറയണം'; പിണറായി വിജയനെ പിന്തുണച്ച് എം എ ബേബി
പരാതി നൽകി 10 വിദ്യാർത്ഥികൾ; ജെഎൻയു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണം, ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം തുടങ്ങി