കേരളത്തിൽ കോൺഗ്രസിനും യുഡിഎഫിനും അനുകൂല സാഹചര്യം: എകെ ആന്‍റണി

Published : Aug 17, 2020, 11:36 AM IST
കേരളത്തിൽ കോൺഗ്രസിനും യുഡിഎഫിനും അനുകൂല സാഹചര്യം: എകെ ആന്‍റണി

Synopsis

വാര്‍ഡ് തലം മുതൽ ഐക്യവും അച്ചടക്കവും പാലിക്കണം. തര്‍ക്കങ്ങൾ പാര്‍ട്ടി ഫോറങ്ങളിൽ പറഞ്ഞ് തീര്‍ക്കണമെന്നും എകെ ആന്‍റണി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പും തൊട്ട് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കേരളത്തിലിപ്പോൾ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ രാഷ്ട്രീയ കാലാസ്ഥയാണെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഭരണം മാറണമെന്ന് ജനങ്ങൾ ആഗ്രഹിച്ച് തുടങ്ങി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകുന്ന സര്‍ക്കാര്‍ അധികാരത്തിൽ വരും. ഇതിന് മുന്നോടിയായി തദ്ദേശ തിരഞ്ഞെടുപ്പിൽ തിളങ്ങുന്ന വിജയം നേടണമെന്നും എകെ ആന്‍റണി പറഞ്ഞു.

പാര്‍ട്ടി ഘടകങ്ങൾ ഒത്തൊരുമയോടെ മുന്നോട്ട് പോകണം. വാര്‍ഡ് തലം മുതൽ ഐക്യവും അച്ചടക്കവും പാലിക്കണം. തര്‍ക്കങ്ങൾ പാര്‍ട്ടി ഫോറങ്ങളിൽ പറഞ്ഞ് തീര്‍ക്കണമെന്നും എകെ ആന്‍റണി ആവശ്യപ്പെട്ടു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല, ശ്രീനിയേട്ടൻ ദീര്‍ഘായുസോടെ ഉണ്ടാകണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്; അനുസ്മരിച്ച് ഉര്‍വശി
ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു