കെ സുരേന്ദ്രനൊപ്പമുള്ള സെല്‍ഫിയുമായി സ്വാമി സന്ദീപാനന്ദഗിരി,'ഉദരനിമിത്തം ബഹുകൃതവേഷം' പരിഹസിച്ച് സുരേന്ദ്രന്‍

Published : Nov 24, 2022, 05:54 PM ISTUpdated : Nov 24, 2022, 05:56 PM IST
കെ സുരേന്ദ്രനൊപ്പമുള്ള സെല്‍ഫിയുമായി  സ്വാമി സന്ദീപാനന്ദഗിരി,'ഉദരനിമിത്തം ബഹുകൃതവേഷം' പരിഹസിച്ച്  സുരേന്ദ്രന്‍

Synopsis

'സ്നേഹിക്ക, യുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും'എന്ന കുറിപ്പോടെയായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്.ഇതിനാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നല്‍കിയത്

തിരുവനന്തപുരം:ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും സ്വാമി സന്ദീപാനന്ദഗിരിയും തമ്മിലുള്ള ഫേസ് ബുക്ക് പോസ്റ്റ് യുദ്ധം വൈറലാകുന്നു. തിരുവനന്തപുരത്ത് ലുലുഗ്രൂപ്പിന്‍റെ ഹയാത്ത് റീജന്‍സി കണ്‍വന്‍ഷന്‍ സെന്‍റര്‍ ഉദ്ഘാടനചടങ്ങിനെത്തിയപ്പോള്‍ എടുത്ത ചിത്രമെന്ന കുറിപ്പോടെ സന്ദീപാനന്ദഗിരിയാണ് ആദ്യം പോസ്റ്റിട്ടത്.സ്നേഹിക്ക, യുണ്ണീ നീ നിന്നെ,ദ്രോഹിക്കുന്ന ജനത്തെയും;.ദ്രോഹം ദ്വേഷത്തെ നീക്കിടാ,സ്നേഹം നീക്കീടു, മോര്‍ക്ക നീ''എന്നും ഒപ്പം കുറിച്ചു

 

പോസ്റ്റ് വൈറലായതോടെ മറുപടിയുമായി കെ സുരേന്ദ്രനും രംഗത്തെത്തി.ഒരു പൊതു ചടങ്ങിനിടെ ഒരാൾ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെൽഫി അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം.ജഡിലോമുണ്ഡീ ലുഞ്ജിതകേശാ.....ഉദരനിമിത്തം ബഹുകൃതവേഷം.എന്നും സുരന്ദ്രന്‍ പരിഹസിച്ചു. നിരവധി പേരാണ് ഇരുവരുടേയും പോസ്റ്റിന് കമന്‍റുമായെത്തുന്നത്.

സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച  കേസിൽ അടുത്തിടെയാണ് വഴിത്തിരിവ് ഉണ്ടായത് . തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ  ആർഎസ്എസ് പ്രവർത്തകന്‍ പ്രകാശും കൂട്ടുകാരും ചേർന്നാണ് എന്നായിരുന്നു  വെളിപ്പെടുത്തൽ. പ്രകാശിൻ്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവം നടന്ന് നാലര വര്‍ഷത്തിനുശേഷമുള്ള ഈ വെളിപ്പെടുത്തല്‍ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴി വച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇന്നത്തെ സമൂഹമാധ്യമപോസ്റ്റ് യുദ്ധമെന്നതും ഏറെ ശ്രദ്ധേയമാണ്

 സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആർഎസ്എസ് പ്രവർത്തകന്റെ മരണത്തിലും ദുരൂഹത

PREV
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി