വീട്ടിലേക്ക് പോകുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ പിന്നിലിടിച്ചു, ബൈക്ക് യാത്രികന് ദാരുണാന്ത്യം

Published : Sep 20, 2026, 04:47 PM IST
fci employee dies in tragic bike accident in nedumbassery

Synopsis

നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികനായ എഫ്സിഐ ജീവനക്കാരൻ മരിച്ചു. കൊച്ചി കുമ്പളങ്ങി പനത്തറ വീട്ടിൽ പി ആർ ഷാബു (57) ആണ് മരിച്ചത്

നെടുമ്പാശ്ശേരി: നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികനായ എഫ്സിഐ ജീവനക്കാരൻ മരിച്ചു. കൊച്ചി കുമ്പളങ്ങി പനത്തറ വീട്ടിൽ പി ആർ ഷാബു (57) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മേക്കാട്–അത്താണി റോഡിൽ നെടുമ്പാശ്ശേരി സർവീസ് സഹകരണ ബാങ്കിന്‍റെ ഹെഡ് ഓഫീസിന് സമീപമായിരുന്നു അപകടം. അങ്കമാലി എഫ്സിഐ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളിയായ ഷാബു ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

ബൈക്കും കാറും അത്താണി ഭാഗത്തേക്കാണ് പോയിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഷാബുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിമിഷയാണ് ഭാര്യ. മക്കൾ: ഷിനോയ്, ഷാനിയ. സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കുമ്പളങ്ങി ശ്മശാനത്തിൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പരീക്ഷയ്ക്ക് 5 മാർക്ക് നേടിയാലും ജയിക്കാം എന്ന അപകടകരമായ അവസ്ഥ വരും', സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കലിനെതിരെ വി ശിവൻകുട്ടി
പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു