സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് കൂടും; ഫീസ് പുനർനിർണയിക്കാൻ സുപ്രീംകോടതി ഉത്തരവ്

By Web TeamFirst Published Feb 25, 2021, 12:04 PM IST
Highlights

നിശ്ചിതസമയത്തിനകം ഫീസ് പുനർനിർണയിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. ഫീസ് പുനപരിശോധിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാനസർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ദില്ലി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർനിർണയിക്കാൻ സുപ്രീംകോടതിയുടെ ഉത്തരവ്. ഇതു സംബന്ധിച്ച് ഫീസ് നിർണയ സമിതിക്ക് കോടതി നിർദ്ദേശം നൽകി. 

നിശ്ചിതസമയത്തിനകം ഫീസ് പുനർനിർണയിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. ഫീസ് പുനപരിശോധിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാനസർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഫീസ് 17 ലക്ഷമാക്കി ഉയർത്തണമെന്നായിരുന്നു കോളേജ് മാനേജ്മെന്റുകളുടെ ആവശ്യം. മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി അം​ഗീകരിച്ചിരുന്നു.

2016 മുതൽ 2020വരെയുള്ള കാലയളവിലേക്ക് അഞ്ചുമുതൽ ആറ് ലക്ഷം രൂപ വരെയാണ് ഫീസ് നിര്‍ണയ സമിതി ഫീസായി നിശ്ചയിച്ചത്. എന്നാൽ 11 ലക്ഷം രൂപ മുതൽ 17 ലക്ഷം വരെയാക്കി ഫീസ് ഉയര്‍ത്തണമെന്നും ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനത്തിൽ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടി മാനേജ്മെന്‍റുകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാനേജുമെന്‍റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എൽ. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ പറഞ്ഞത്. 

click me!