
കൊച്ചി: രണ്ടു ദിവസത്തെ പൊതു പണിമുടക്കിൽ നിന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകൾ പൂർണമായി തുറന്ന വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തിൽ തീയേറ്ററുകൾ അടച്ചിടുന്നത് തിരിച്ചടിയാകുമെന്നും ഫിയോക് അഭിപ്രായപ്പെട്ടു.
ഇന്ധന വിലവർധന അടക്കം കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സംയുക്ത തൊഴിലാളി യൂണിയൻ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേരളത്തിലും പണിമുടക്ക്ശക്തമാകും. എല്ലാ മേഖലയും പണിമുടക്കിൽ സഹകരിക്കണമെന്നും, അവശ്യ സർവ്വീസുകളെ സമരത്തിൽ നിന്നൊഴിവാക്കുമെന്നും സംയുക്ത തൊഴിലാളി സംഘടനകൾ വ്യക്തമാക്കി.
എല്ലാ ജില്ലകളിലും 25 സമര കേന്ദ്രങ്ങൾ തുറന്ന് റാാലികൾ നടത്താനാണ് തീരുമാനം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ സഹകരിക്കാനാണ് ആഹ്വാനം. മോട്ടോർ വാഹനമേഖല, കെ.എസ്.ആർ.ടി.സി, വ്യാപാര മേഖല എന്നിവ പണിമുടക്കാൻ ആഹ്വാനം ചെയ്തതോടെ പൊതുഗതാഗതത്തേയും കടകമ്പോളങ്ങളെയും ബാധിച്ചേക്കും. ട്രെയിനുകൾ സർവ്വീസ് നടത്തുമെങ്കിലും ട്രെയിനുകളിൽ യാത്ര ഒഴിവാക്കി പൊതുജനവും സഹകരിക്കണമെന്നും സംയുക്ത തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam