സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടി, ഡോക്ടർമാരുടെ കുറവ് നികത്തണമെന്ന് കെജിഎംഒഎ

Published : Jun 24, 2023, 04:00 PM IST
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടി, ഡോക്ടർമാരുടെ കുറവ് നികത്തണമെന്ന് കെജിഎംഒഎ

Synopsis

പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടിയ സാഹചര്യമാണ് നിലവിലുള്ളതെന്നും രോഗികളുടെ ബാഹുല്യം, ഡോക്ടർമാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കെജിഎംഒഎ

തിരുവനന്തപുരം :  സംസ്ഥാനത്ത് പകർച്ചപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടിയ സാഹചര്യമാണ് നിലവിലുള്ളതെന്നും രോഗികളുടെ ബാഹുല്യം, ഡോക്ടർമാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കെജിഎംഒഎ വ്യക്തമാക്കി. ഒഴിവുകൾ നികത്താൻ അടിയന്തര നടപടികൾ വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. മുൻകാലങ്ങളിൽ പ്രതിസന്ധി മറികടക്കാൻ മൺസൂൺ കാലത്ത് അധിക ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ താൽക്കാലികമായി നിയമിച്ചിരുന്നു.ഇതിനു സമാനമായി വർധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും സർക്കാർ ആശുപത്രികളിൽ നിയമിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. 

കെ ജി എം ഒ എ വാർത്താകുറിപ്പിന്റെ പൂർണരൂപം 

മൺസൂൺ ആരംഭിച്ചതിനു ശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെയും പനി ബാധിതരുടെയും എണ്ണത്തിൽ വളരെയധികം വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. വിവിധങ്ങളായ പകർച്ചവ്യാധികൾ കാരണമായുള്ള മരണങ്ങളും കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണം. തീവ്രമായതോ നീണ്ടുനിൽക്കുന്നതോ ആയ എല്ലാ പനിക്കും  വൈദ്യസഹായം തേടണം.

പകര്‍ച്ചപ്പനി പ്രതിരോധം: ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി

രോഗനിർണയം, രോഗീപരിചരണം, വിവിധ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, സാംക്രമിക രോഗങ്ങൾ  പൊട്ടിപ്പുറപ്പെടാതെ നോക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളുമായി ആരോഗ്യപ്രവർത്തകർ കർമനിരതരാണ്. എന്നിരുന്നാലും അനിയന്ത്രിതമായ രോഗി ബാഹുല്യവും ശുഷ്കമായ മാനവവിഭവ ശേഷിയും ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. മുൻ വർഷങ്ങളിൽ പ്രതിസന്ധി മറികടക്കാൻ മൺസൂൺ കാലത്ത് അധിക ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ താൽക്കാലികമായി നിയമിച്ചിരുന്ന.

പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങോളം കൂടിയ സാഹചര്യത്തിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യതയും ഉറപ്പു വരുത്തേണ്ടതുണ്ട്. കൂടാതെ പൊതു സ്ഥലം മാറ്റം, വിരമിക്കൽ എന്നിവയെ തുടർന്ന് വിവിധ ജില്ലകളിൽ ഉണ്ടായിട്ടുള്ള ഡോക്ടർമാരുടെ ഒഴിവുകൾ നികത്താൻ വേണ്ട നടപടികളും എത്രയും പെട്ടന്നു കൈക്കൊള്ളണമെന്ന് കെ ജി എം ഒ എ ആവശ്യപെടുന്നു.

സംസ്ഥാനത്ത് വീണ്ടും പനി മരണം: ഐടിഐ വിദ്യാർത്ഥിയായ 18 കാരൻ മരിച്ചു

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'