കേരളത്തിന് സന്തോഷ വാർത്ത: ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, 24 മണിക്കൂറിൽ ന്യൂനമർദ്ദമാകും

Published : Jun 24, 2023, 03:37 PM ISTUpdated : Jun 24, 2023, 03:44 PM IST
കേരളത്തിന് സന്തോഷ വാർത്ത: ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, 24 മണിക്കൂറിൽ ന്യൂനമർദ്ദമാകും

Synopsis

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. നാളെ സംസ്ഥാനത്തെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം: കാലവർഷം ദുർബലമായി തുടരുന്ന കേരളത്തിലേക്ക് സന്തോഷ വാർത്തയായി ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെടുക. അതിനാൽ തന്നെ നാളെ മുതൽ സംസ്ഥാനത്ത് കാലവർഷം മെച്ചപ്പെട്ടേക്കും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. നാളെ സംസ്ഥാനത്തെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Read More: കാലവർഷമാണേ..! ഉയര്‍ന്ന താപനില 31-35 ഡിഗ്രി സെൽഷ്യസിനിടെയിൽ; 65 ശതമാനം മഴക്കുറവ്, വരും ദിവസങ്ങളിൽ മുന്നറിയിപ്പ്

ജൂൺ 24, 28 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ജൂൺ 25 മുതൽ 27 വരെ ഇടിമിന്നലോട് കൂടിയ മഴ പെയ്യും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഈ ദിവസങ്ങളിൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ജൂൺ 25, 26 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Read More: മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്യേണമേ...; തേക്കടിയിൽ സർവമത പ്രാർഥന നടത്തി തമിഴ്നാട്ടിലെ കർഷകർ

ജൂൺ 25 ന് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രവചിച്ചിട്ടുണ്ട്. ജൂൺ 26 ന് എറണാകുളം,കണ്ണൂർ ജില്ലകളിലും ജൂൺ 27ന്  ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ജൂൺ 27 ന് ഇടുക്കി ജില്ലയിൽ മഞ്ഞ അലർട്ട് ആണ്.  എങ്കിലും ഓറഞ്ച് അലർട്ടിന് സമാനമായ മഴ പ്രതീക്ഷിക്കാവുന്നതാണെന്നും മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ഈ ദിവസം ഇടുക്കി ജില്ലയിൽ ലഭിച്ചേക്കും.

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ