കോന്നി എലിയറക്കൽ ബാലികാ സദനത്തിൽ പതിനഞ്ചുകാരി തൂങ്ങിമരിച്ച നിലയിൽ

Published : May 29, 2022, 08:27 AM ISTUpdated : May 29, 2022, 12:58 PM IST
കോന്നി എലിയറക്കൽ ബാലികാ സദനത്തിൽ പതിനഞ്ചുകാരി തൂങ്ങിമരിച്ച നിലയിൽ

Synopsis

അമ്മ മരിച്ചതിനെ തുടർന്ന് സിഡബ്ല്യുസി ബാലികാ സദനത്തിലാക്കിയ കുട്ടിയാണ് മരിച്ചത്

പത്തനംതിട്ട: കോന്നി എലിയറക്കലിൽ ബാലിക സദനത്തിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശിയായ സൂര്യയാണ് (15) മരിച്ചത്. ബാലിക സദനത്തിന്റെ മുകളിലെത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. അമ്മ മരിച്ച കുട്ടിയെ സിഡബ്ല്യുസിയാണ് ബാലികാ സദനത്തിലാക്കിയത്. 10 വർഷം മുമ്പായിരുന്നു അമ്മയുടെ മരണം. കഴിഞ്ഞ ദിവസം കുട്ടി വീട്ടിൽ പോയി വന്ന ശേഷം പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നെന്നാണ് ബാലിക സദനത്തിലെ അധികൃതർ പറയുന്നത്. കുട്ടിക്ക് ഇന്നലെ കൗൺസിലിംഗ് നൽകിയിരുന്നു. സംഭവത്തിൽ പൊലീസും സിഡബ്ല്യുസിയും അന്വേഷണം തുടങ്ങി.

 

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ