'ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല'; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന് കണക്കുകൾ

Published : Jun 04, 2026, 11:22 AM IST
kn balagopal

Synopsis

മുൻ സർക്കാർ ഖജനാവ് കാലിയാക്കിയെന്ന വാദം തെറ്റ്; 2026 ഏപ്രിലിൽ 5263 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെന്ന് ധവളപത്രം സ്ഥിരീകരിക്കുന്നു. വരുമാനത്തിന്റെ 80% ശമ്പളത്തിനും പെൻഷനുമായി പോകുന്നതിനാൽ, ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ, ഖജനാവിൽ 5263 കോടി രൂപ ബാലൻസ് ഉണ്ടെന്ന് മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാല​ഗോപാൽ പറഞ്ഞിരുന്നു. ഈ വാദം സാധൂകരിക്കുന്നതാണ് ധവളപത്രത്തിൽ പുറത്തുവന്ന കണക്കുകൾ. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ് ചെലവാകുന്നതെന്ന് ധവളപത്രം. ഈ സാഹചര്യം ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി നിലനിൽക്കുന്നതല്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്രസർക്കാരിന്റെ നിലവാരത്തിലേക്ക് ഉയർത്തണമെന്ന് നിർദേശം മുന്നോട്ടുവയ്ക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനുഭവസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന പ്രായത്തിലാണു വിരമിക്കുന്നത്. വിരമിക്കൽ പ്രായം ഒരു വർഷം വർധിപ്പിക്കുമ്പോൾ സംസ്ഥാനത്തിന് ഏകദേശം 6,000 കോടി രൂപയുടെ വിരമിക്കൽ ആനുകൂല്യച്ചെലവ് ലാഭിക്കാനാകുമെന്നും റിപ്പോർട്ട് പറയുന്നു.

കേന്ദ്രസർക്കാരിനെപ്പോലെ പത്തുവർഷത്തിലൊരിക്കൽ മാത്രം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതും പരിഗണിക്കാവുന്ന നിർദേശമാണ്. അതോടൊപ്പം സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം 14 ജില്ലകളിലും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്; ഇടിമിന്നലോടെ മഴയും കാറ്റും, ജാഗ്രത നി‍ർദ്ദേശം
കെഎസ്ആർടിസി സർക്കാരിന് വലിയ സാമ്പത്തിക ഭാരം, വാട്ടർ അതോറിറ്റിയും ബാധ്യത; കൊച്ചി മെട്രോ മാസം 35 കോടി നഷ്ടം