
കൊച്ചി : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് എറണാകുളം ഇടപ്പള്ളിയില്‍ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. ഭര്‍ത്താവിന്‍റേയും വീട്ടുകാരുടേയും പീഡനത്തെക്കുറിച്ചെഴുതിയ ഡയറിക്കുറിപ്പടക്കം പരാതി നല്‍കിയിട്ടും ചേരാനല്ലൂര്‍ പൊലീസ് കേസെടുക്കുന്നില്ലെന്നും മരിച്ച ഷാമിലിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടു.
ഷാമിലിയെ ഭര്‍ത്താവ് ആഷിഷ് പല തവണ മര്‍ദ്ദിച്ചിട്ടുണ്ട്. തടയാൻ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും അമ്മ പറയുന്നു. വിദേശത്ത് ജോലിക്ക് പോയ ആഷിഷ് അവിടെ നിന്ന് ഫോണിലൂടെയും സ്ത്രീധനം ആവശ്യപെടുകയും ഭീഷണിപെടുത്തുകയും ചെയ്തിരുന്നു. നിരന്തരമായ ഉപദ്രവത്തെ തുടര്‍ന്നാണ് മൂന്ന് മാസം മുമ്പ് ഏപ്രില്‍ 25 ന് ഷാമിലി വീട്ടില്‍ തൂങ്ങി മരിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം.
ഥാറിനൊപ്പം മത്സരിച്ചോടിയ ബിഎംഡബ്ല്യൂ കാര്‍ എവിടെ ? തൃശൂർ അപകടത്തിൽ അന്വേഷണം ഊർജിതം
സ്ത്രീധനമാവശ്യമുൾപ്പെടെ ആഷിഷിന്‍റെ ക്രൂരതകളെല്ലാം ഷാമിലി ഡയറിയില്‍ കുറിച്ചു വച്ചിട്ടുണ്ട്. അന്വേഷണം ശക്തമാക്കണമെന്നാവശ്യപെട്ട് കുടുംബം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കേസില്‍ അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്നും ഡയറിയിലെ വിവരങ്ങള്‍കൂടി പരിഗണിച്ച് കൂടുതല്‍ വകുപ്പുകള്‍ ഭര്‍ത്താവ് ആഷിഷിനെതിരെ ചേര്‍ക്കുമെന്നും ചേരാനല്ലൂര്‍ പൊലീസ് അറിയിച്ചു.
വാന്‍ തെന്നിയിറങ്ങി, വാഹനത്തിന് ഉള്ളിലുള്ള ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
പാലക്കാട്: തൃത്താലയില്‍ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന് വാനിനടിയിൽപ്പെട്ട് ദാരുണാന്ത്യം. മുടവന്നൂരിൽ ആണ് അപകടം നടന്നത്. നേപ്പാൾ സ്വദേശി രാം വിനോദ് (45) ആണ് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിനി വാനിനടിയിൽപ്പെട്ട് മരിച്ചത്. ബുധനാഴ്ച കാലത്ത് എട്ടരയോടെ ആയിരുന്നു അപകടം.
വാന്‍ തെന്നിയിറങ്ങി, വാഹനത്തിന് ഉള്ളിലുള്ള ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
വാന്‍ തെന്നിയിറങ്ങി, വാഹനത്തിന് ഉള്ളിലുള്ള ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
മുടവന്നൂർ തലക്കൊട്ട കുന്നിന് മുകളിലേക്ക് സ്വകാര്യ പശു ഫാമിലേക്കാവശ്യമായ പുല്ല് അരിഞ്ഞെടുക്കാൻ ഭാര്യക്കൊപ്പം ഓമ്നി വാനിൽ കുന്നിൻ മുകളിലേക്കെത്തിയ സമയത്തായിരുന്നു അപകടം. ഫാം ഗേറ്റിന് മുൻവശത്തെ കുത്തനെയുള്ള ഇറക്കത്തിൽ വാൻ നിർത്തിയ ശേഷം തൊട്ടടുത്ത വീട്ടിൽ നിന്നും ഫാം ഗേറ്റിൻ്റെ താക്കോൽ വാങ്ങാൻ രാം വിനോദ് ഇറങ്ങിയ സമയം വാൻ താഴേക്ക് തെന്നി ഇറങ്ങുകയായിരുന്നു.
താഴേക്ക് ഇറങ്ങിക്കൊണ്ടിരുന്ന വാനിന് അകത്തുപെട്ട ഭാര്യയെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം രാംവിനോദിൻ്റെ ദേഹത്ത് കൂടെ കയറി ഇറങ്ങി. പല തവണ വാഹനം ഇയാളുടെ ദേഹത്ത് കൂടെ കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. തെന്നി നീങ്ങിയ വാഹനം കുറച്ച് താഴെ മാറി റോഡരികിലെ ഉയരം കുറഞ്ഞ മതിലിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്. വാഹനത്തിൻ്റെ അടിയിൽ അകപ്പെട്ട ഇയാളെ ഏറെ പണിപ്പെട്ടാണ് ഓടിക്കൂടിയ നാട്ടുകാർ പുറത്തെടുത്തത്.
പുറത്തെടുക്കുമ്പോൾ ഇയാൾക്ക് ജീവനുണ്ടായിരുന്നു. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പതിനൊന്ന് മണിയോടെ ഇയാൾ മരണത്തിന് കീഴടങ്ങി. കുത്തനെയുള്ള കയറ്റം നിറഞ്ഞ കോൺക്രീറ്റ് റോഡിലായിരുന്ന വാഹനം തെന്നി താഴോട്ട് ഇറങ്ങിയത്. കോൺക്രീറ്റ് റോഡിൽ മഴവെള്ളം ഒഴുക്കിയിറങ്ങിയുണ്ടായ വഴുക്കലാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്കിറങ്ങാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.