എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്ന്; സുരേന്ദ്രനും തുഷാറും ദില്ലിയിൽ

Published : Feb 29, 2024, 06:25 AM ISTUpdated : Feb 29, 2024, 06:43 AM IST
എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്ന്; സുരേന്ദ്രനും തുഷാറും ദില്ലിയിൽ

Synopsis

പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചേക്കും. കേരളത്തിൽ 6 എപ്ലസ് മണ്ഡലങ്ങളുൾപ്പടെ 8 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് അന്തിമ തീരുമാനമാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന. വൈകീട്ട് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചേക്കും.

കേരളത്തിൽ 6 എപ്ലസ് മണ്ഡലങ്ങളുൾപ്പടെ 8 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചർച്ചകൾക്കായി ഇന്ന് ദില്ലിയിലെത്തും. കേരളത്തിൽ 14 സീറ്റുകളിൽ ബിജെപിയും, 4 സീറ്റുകളിൽ ബിഡിജെഎസും മത്സരിക്കാനാണ് നിലവിൽ ധാരണ.

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; 12 ദിവസമായിട്ടും മുഖ്യപ്രതികളെ പിടിക്കാനാകാതെ പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒമാനിൽ 70000 രൂപ ശമ്പളത്തിൽ സെയിൽസ്‌മാൻ ജോലി വാഗ്‌ദാനം; അപേക്ഷിച്ച നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ സ്ത്രീ പിടിയിൽ
9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവെച്ചതിന് 17കാരൻ നാടുവിട്ടത് കഴിഞ്ഞ ശനിയാഴ്ച; അന്വേഷത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും