
കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. ആദ്യം പ്രതിചേർക്കപ്പെട്ട പന്ത്രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള പൊലീസിൻ്റെ അന്വേഷണം തുടരുകയാണ്. ഇന്നലെ ആറുപേർ അറസ്റ്റിലായതോടെ, പ്രതിപ്പട്ടികയിൽ പതിനെട്ടുപേരായി.
ആത്മഹത്യപ്രേരണ, റാഗിങ് നിരോധന നിയമം എന്നിവയാണ് പൊലീസ് ചുമത്തിയത്. ക്രിമിനൽ ഗൂഢാലോചന കൂടി ചുമത്താൻ പാകത്തിനുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു എന്നാണ് റിപ്പോർട്ടുകൾ. കൽപ്പറ്റ ഡിവൈഎസ്പി ടി.എൻ. സജീവൻ്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ് എഫ്ഐ ഭാരവാഹി അഭിഷേകും, സിദ്ധാർത്ഥനെ വിളിച്ചു വരുത്തിയ രഹനും ഇന്നലെ അറസ്റ്റിലായിരുന്നു.
എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്ന്; സുരേന്ദ്രനും തുഷാറും ഇന്ന് ദില്ലിയിൽ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam