
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് തുടങ്ങുമെന്ന് ധനവകുപ്പ്. ശമ്പളം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് ആക്ഷൻ കൗൺസിൽ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്നാം പ്രവർത്തി ദിവസമായിട്ടും സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ചരിത്രത്തിലാദ്യമായിട്ടാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന് വേണ്ടി കാത്തിരിക്കേണ്ടി വന്നത്.
കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഇന്ന് ശമ്പളം ലഭ്യമാക്കുമെന്നാണ് ധനവകുപ്പിൽ നിന്നും ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ഒന്നും രണ്ടും പ്രവർത്തി ദിവസങ്ങളിൽ ശമ്പളം അനുവദിച്ചവർക്ക് ഇന്ന് മുതൽ കിട്ടിത്തുടങ്ങും. ഉച്ചയോടെ ഇടിഎസ്ബി അക്കൗണ്ടിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് ശമ്പളം നൽകിത്തുടങ്ങുമെന്നാണ് ധനവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. അതേ സമയം മൂന്നാം പ്രവർത്തി ദിവസം ശമ്പളം കിട്ടുന്നവർക്ക് ഇനിയും ശമ്പളം വൈകുമോ എന്നൊരു ആശങ്കയും നിലനിൽക്കുന്നുണ്ട്. ശമ്പളം കിട്ടാത്തതിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam