ശമ്പള പ്രതിസന്ധി തുടരുന്നു , 50000 രൂപക്ക് മുകളിൽ പണം പിന്‍വലിക്കാനാകില്ല, ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തും

Published : Mar 04, 2024, 10:54 AM ISTUpdated : Mar 04, 2024, 11:17 AM IST
ശമ്പള പ്രതിസന്ധി തുടരുന്നു , 50000 രൂപക്ക് മുകളിൽ പണം പിന്‍വലിക്കാനാകില്ല, ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തും

Synopsis

.ശമ്പളത്തിന് മാത്രമല്ല നിക്ഷേപങ്ങൾക്കും ട്രഷറി നിയന്ത്രണം  ബാധകമായേക്കും.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനായി പണം അനുവദിച്ചാലും പ്രതിസന്ധി ഉടന്‍ തീരില്ല.പിൻവലിക്കാവുന്ന ശമ്പള തുകയ്ക്ക്  പരിധി വരുമെന്നാണ് സൂചന.50000 രൂപക്ക് മുകളിൽ ചെക്ക് മാറാനാകില്ല.ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തും.ശമ്പളത്തിന് മാത്രമല്ല നിക്ഷേപങ്ങൾക്കും പരിധി ബാധകമായേക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിനമാണ്. ഇടിഎസ്ബി അക്കൗണ്ടിൽ നിലവിലുള്ള പ്രശ്നം തീർത്ത് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങുമെന്നാണ് ധനവകുപ്പ് പറയുന്നത്.  മൂന്നാം ശമ്പളദിവസമായ ഇന്ന് കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കേണ്ടത്. എന്നാല്‍ ഇവര്‍ക്ക് പുറമെ ഒന്നും രണ്ടും പ്രവർത്തി ദിവസങ്ങളിൽ ശമ്പളം  കിട്ടേണ്ടിയിരുന്നവരും ഉണ്ട്. ശമ്പള വിതരണത്തിന് ആവശ്യമായ തുക ഇന്ന് ഉച്ചയോടെ ട്രഷറിയിലെത്തിക്കാനാണ് ശ്രമം. അതോടെ ഇ.ടി.എസ്.ബി അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത് നീക്കും.. ഇതേസമയം ശമ്പളം അടിയന്തരമായി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് രാവിലെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.  പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും