Silver Line : സിൽവർ ലൈൻ പദ്ധതി; ജനങ്ങളെ ബോധ്യപ്പെടുത്തി മുൻപോട്ട് പോകുമെന്ന് കെ എൻ ബാലഗോപാൽ

By Web TeamFirst Published Dec 30, 2021, 11:31 AM IST
Highlights

കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാൻ ബജറ്റിൽ വിഹിതം ആവശ്യപ്പെടുമെന്നും മന്ത്രി ദില്ലിയില്‍ പറഞ്ഞു.

ദില്ലി: ജനങ്ങളെ ബോധ്യപ്പെടുത്തി സിൽവർ ലൈൻ (Silver Line) പദ്ധതിയുമായി മുൻപോട്ട് പോകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ (K N Balagopal). കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാൻ ബജറ്റിൽ വിഹിതം ആവശ്യപ്പെടുമെന്നും മന്ത്രി ദില്ലിയില്‍ പറഞ്ഞു. ബജറ്റിന് മുന്നോടിയായി കേന്ദ്രം വിളിച്ച യോഗത്തിൽ പങ്കെടുക്കാന്‍ ദില്ലിയില്ലെത്തിയതാണ് കെ എൻ ബാലഗോപാൽ.

രണ്ടാം പിണറായി സർക്കാരിന്റെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കെ റെയിലിനായി വീടുകൾ തോറും പ്രചാരണം നടത്താൻ തീരുമാനം. കെ റെയിലിനായി വീടുകളിൽ നേരിട്ടെത്തി പ്രചാരണം നടത്താനാണ്  സിപിഎം തീരുമാനം. ജനങ്ങളുടെ പിന്തുണ തേടി ലഘുലേഖ പുറത്തിറക്കി.

Also Read: സിൽവർ ലൈൻ പദ്ധതി കേരളത്തിൻ്റെ സമഗ്ര വികസനത്തിന് അനിവാര്യമെന്ന് മുഖ്യമന്ത്രി

കെ റെയിലിന്റെ സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ലെന്നാണ് സിപിഎം ഉന്നയിക്കുന്ന ഒരു വാദം. പദ്ധതി യാഥാർത്ഥ്യമാക്കുമ്പോൾ ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സിപിഎം പറയുന്നു.

അതേസമയം, സിൽവൽ ലൈൻ പദ്ധതിയുടെ ചെലവ് ഒരു ലക്ഷം കവിയുമെന്നത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. പദ്ധതി ബാധിക്കുന്ന 9314 കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. എന്നാൽ കേന്ദ്ര സർക്കാർ സഹായിക്കുന്നില്ലെന്നും ലഘുലേഖയിൽ വിമർശനമുണ്ട്. പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

click me!