റേഷൻ കടയുടമകൾ സമരത്തിലേക്ക് പോകേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി, നോട്ടീസ് നൽകി സംയുക്ത സമരസമിതി

Published : Nov 22, 2022, 02:35 PM IST
റേഷൻ കടയുടമകൾ സമരത്തിലേക്ക് പോകേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി, നോട്ടീസ് നൽകി സംയുക്ത സമരസമിതി

Synopsis

കടയടച്ച് പ്രതിഷേധമെന്ന് വാർത്തകളിൽ ആണ് കണ്ടത്. അക്കാര്യം ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

പാലക്കാട് : റേഷൻ സമരമുണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് റേഷൻ കടയുടമകൾ സമരത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടാകില്ലെന്ന്‌ മന്ത്രി പറഞ്ഞു. റേഷൻ കടയുടമകൾക്ക് നൽകാനുള്ള മുഴുവൻ കമ്മീഷനും കൊടുത്ത് തീർക്കും. കടയടച്ച് പ്രതിഷേധമെന്ന് വാർത്തകളിൽ ആണ് കണ്ടത്. അക്കാര്യം ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

ബജറ്റിൽ വെച്ച 98 ശതമാനം തുകയും നൽകി കഴിഞ്ഞു. പല ഘട്ടങ്ങളിലായി അധിക തുക റേഷൻ കടയുടമകൾക്ക് നൽകേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. കടയടച്ചിടേണ്ട സാഹചര്യം എന്തെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം വ്യാപാരി സംയുക്ത സമരസമിതി സമരത്തിന് നോട്ടീസ് നൽകി. ഇതുവരെയും നൽകാത്ത ഒക്ടോബറിലെ കമ്മീഷൻ തുക 49 ശതമാനം മാത്രം നൽകിയാൽ മതിയെന്ന ഉത്തരവ് റേഷൻ കടയുടമകളെ പ്രതിസന്ധിയിലാക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്നതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നുമാണ് ആവശ്യം. അല്ലാത്ത പക്ഷം ശനിയാഴ്ച മുതൽ റേഷൻകടകൾ അടച്ചിട്ട് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ