
കൊച്ചി: എറണാകുളം എസ്ആര്‍എം റോഡില്‍ പഴക്കടയ്ക്ക് തീപിടിച്ചു. മണപ്പാട്ടി പറമ്പിന് സമീപത്തെ പഴക്കടയ്ക്കാണ് തീപിടിച്ചത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. ഉടമസ്ഥൻ കട അടച്ചുപോയതിന് ശേഷമാണ് തീപടർന്നത്. കടയുടെ വശങ്ങളിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്കിനാണ് തീപിടിച്ചത്. കടവന്ത്രയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. സംഭവത്തില്‍ കട പൂര്‍ണ്ണമായും കത്തി നശിച്ചു. എന്നാല്‍ സംഭവത്തില്‍ ആളപായമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam