മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ച് അപകടം

Published : Feb 05, 2026, 10:57 AM IST
fire at building

Synopsis

കോഴിക്കോട് മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മുറി പൂർണ്ണമായും കത്തി നശിച്ചിരുന്നു. മുറിക്കുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട്: കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു. മുറിക്കുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡിലാണ് സംഭവം. റോഡ് അരികിൽ ഒറ്റമുറികളുള്ള കെട്ടിടത്തിൽ ആണ് സംഭവം. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മുറി കത്തിനശിച്ചിരുന്നു.

പ്രഭാത സവാരി നടത്തുന്നവരാണ് റോഡരികിലുള്ള കെട്ടിടത്തിൽ നിന്നും തീയും പുകയും വരുന്നത് ശ്രദ്ധിച്ചത്. ഉടനെ ഫയർ ഫോഴ്സ് എത്തി. അപ്പോഴേക്കും മുറിയാകെ കത്തിനശിച്ചിരുന്നു. മുറിക്കുള്ളിൽ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കല്ലായിയിൽ ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു. ഇയാളോണാ മരിച്ചതെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തും.

ഈ കെട്ടിടത്തിന് മുകളിലാണ് ഉടമ താമസിച്ചിരുന്നത്. അദ്ദേഹം നിലവിൽ സ്ഥലത്തില്ല. യാത്രയിലാണ്. തീപിടിത്തം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിയമസഭാംഗങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ പറ്റില്ലേ ? ഇല്ല സാർ എൽഎൽഎമാരുടെ വാഹനം മാത്രമേ പറ്റു'; ചിരിച്ചും ചിന്തിപ്പിച്ചും മാത്യൂ ടി തോമസിന്റെ കുറിപ്പ്
ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടുവീഴും