മലപ്പുറം എടവണ്ണയില്‍ ഫര്‍ണിച്ചര്‍ കേന്ദ്രത്തില്‍ തീപിടിത്തം

Published : May 18, 2019, 05:42 AM ISTUpdated : May 18, 2019, 08:12 AM IST
മലപ്പുറം എടവണ്ണയില്‍ ഫര്‍ണിച്ചര്‍ കേന്ദ്രത്തില്‍ തീപിടിത്തം

Synopsis

ഫര്‍ണിച്ചര്‍ നിര്‍മ്മിക്കാന്‍ കൊണ്ടുവന്ന മരങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫര്‍ണിച്ചറുകളും ഉണ്ടായിരുന്നു. കടയില്‍ പെയിന്‍റുകള്‍ ഉണ്ടായിരുന്നതിനാല്‍ തീ ആളിപ്പടരുകയായിരുന്നു.

മലപ്പുറം: എടവണ്ണക്ക് സമീപം ഒതായിയിൽ ഫർണീച്ചർ നിർമ്മാണ കേന്ദ്രത്തിൽ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. മരമില്ലും ഫര്‍ണിച്ചര്‍ ഷോപ്പും ചേര്‍ന്ന സ്ഥാപനമാണ് ഇത്. ഫര്‍ണിച്ചര്‍ നിര്‍മ്മിക്കാന്‍ കൊണ്ടുവന്ന മരങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫര്‍ണിച്ചറുകളും ഉണ്ടായിരുന്നു. കടയില്‍ പെയിന്‍റുകള്‍ ഉണ്ടായിരുന്നതിനാല്‍ തീ ആളിപ്പടരുകയായിരുന്നു.

നിലമ്പൂർ, തിരുവാലി, മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളില്‍നിന്ന് നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്. ഒപ്പം നാട്ടുകാരുടെ വലിയ പിന്തുണയുമുണ്ടായി. അഞ്ച് മണിയോടെയാണ് തീ അണയ്ക്കാനായത്. ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല എന്നതിനാല്‍ വലിയ അപകടം ഒഴിവായി. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ