കര്‍ദ്ദിനാളിനെതിരായ വ്യാജരേഖ കേസ്; വ്യാജരേഖ ഇന്‍റര്‍നെറ്റിൽ അപ്‍ലോഡ് ചെയ്തയാൾ കസ്റ്റഡിയിൽ

By Web TeamFirst Published May 17, 2019, 10:24 PM IST
Highlights

വ്യാജരേഖ ആദ്യമായി ഇന്‍റര്‍നെറ്റിൽ അപ്‍ലോഡ് ചെയ്ത ആദ്യത്യയെയാണ് പൊലീസ് കസ്റ്റ‍ഡിയിലെടുത്തത്.

കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. വ്യാജരേഖ ആദ്യമായി ഇന്‍റര്‍നെറ്റിൽ അപ്‍ലോഡ് ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദ്യത്യയെയാണ് പൊലീസ് കസ്റ്റ‍ഡിയിലെടുത്തത്.

കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രത്തിലെ മെയിൻ സെർവറിൽ നിന്നാണ് വ്യാജരേഖ ആദ്യമായി അപ്‌ലോഡ് ചെയ്തത്. കേസില്‍ ഫാദർ ടോണി കല്ലൂക്കാരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അതേസമയം, ആദിത്യനെ കസ്റ്റഡിയിൽ എടുത്ത് രണ്ട് ദിവസം ആയിട്ടും അറസ്റ്റ് രേഖപ്പെടുത്തുകയോ വിട്ടയക്കുകയോ ചെയ്യാത്തതിൽ പൊലീസിനെതിരെ പ്രതിഷേധം ഉയര്‍ന്നു. സിറോ മലബാർ സഭയിലെ വൈദികരും നാട്ടുകാരും എസ് ബി ഓഫീസിൽ സംഘടിച്ച് പ്രതിഷേധിച്ചു.

വീട്ടുകാരുമായി സംസാരിക്കാൻ ആദിത്യന് പൊലീസ് അനുവദിച്ചതിനെ തുടര്‍ന്ന്  പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ ആദിത്യനെ വിട്ടയക്കാൻ ആകില്ലെന്ന് പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!