ആലപ്പുഴയിലെ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം; ആളപായമില്ല

Published : Aug 04, 2019, 05:41 AM IST
ആലപ്പുഴയിലെ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം; ആളപായമില്ല

Synopsis

ആലപ്പുഴ മുഹമ്മയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു. 

ആലപ്പുഴ: മുഹമ്മയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. കെജി കവലയ്ക്ക് സമീപമുള്ള ട്രാവൻകൂർ ബെയ്‍ലേഴ്സ് എന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടെന്നാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്