മണ്ണാർക്കാട് വ്യാപാര സമുച്ചയത്തിൽ തീപിടിത്തം; വീട്ടിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നാണ് തീ പടർന്നത്, ഫയർ ഫോഴ്സ് എത്തി തീയണച്ചു

Published : Apr 02, 2026, 11:53 PM IST
fire at mannarkkad

Synopsis

വീടിനോട് ചേർന്നുള്ള കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. അതേസമയം സമീപത്ത് ഉണ്ടായിരുന്ന സ്വിഫ്റ്റ് കാറും ഭാഗികമായി കത്തി.

പാലക്കാട്: മണ്ണാർക്കാട് വ്യാപാര സമുച്ചയത്തിൽ തീപിടിത്തം. എടത്തനാട്ടുകര കോട്ടപ്പള്ളയിൽ വ്യാപാര സമുച്ചയത്തിലാണ് തീപിടിത്തം ഉണ്ടായത്. വീട്ടിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നാണ് തീ പടർന്നത്. വീടിനോട് ചേർന്നുള്ള കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. അതേസമയം സമീപത്ത് ഉണ്ടായിരുന്ന സ്വിഫ്റ്റ് കാറും ഭാഗികമായി കത്തി. ഫയർ ഫോഴ്സ് എത്തി തീയണച്ചു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു; കൗൺസിലർ സിന്ധു രാജനാണ് ഒന്നാം പ്രതി
യുഡിഎഫിന് ജനങ്ങളോട് പ്രതിബദ്ധതയില്ല, കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണുള്ളതെന്നും മുഖ്യമന്ത്രി