മുറിതുറന്നപ്പോൾ കട്ടപ്പുക, അടുക്കളയിലിരുന്ന ഫ്രിഡ്ജിന് തീപിടിച്ചു കത്തി, വീട്ടുകാരറിഞ്ഞില്ല

Published : Oct 24, 2026, 09:34 AM IST
refrigerator catches fire in ven­ganur house while family sleeps major disaster averted

Synopsis

വെങ്ങാനൂർ ചാവടിനടയിലെ വീട്ടിൽ അടുക്കളയിലിരുന്ന ഫ്രിഡ്ജിന് തീപിടിച്ചു. പാചക വാതക സിലിണ്ടറുകളുൾപ്പെടെ സമീപത്തുണ്ടായിരുന്നെങ്കിലും തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: വെങ്ങാനൂർ ചാവടിനടയിലെ വീട്ടിൽ അടുക്കളയിലിരുന്ന ഫ്രിഡ്ജിന് തീപിടിച്ചു. പാചക വാതക സിലിണ്ടറുകളുൾപ്പെടെ സമീപത്തുണ്ടായിരുന്നെങ്കിലും തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടുകാർ ഉറക്കത്തിലായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. ചാവടിനട അശ്വതി ഭവൻ വീട്ടിലെ ഫ്രിഡ്ജിനാണ് തീ പിടിച്ചത്. പുക ഉയർന്നതു കണ്ടാണ് ഉറക്കത്തിലായിരുന്ന വീട്ടുകാർ ഉണർന്നത്. അടുക്കള ഭാഗത്തേക്കുള്ള വാതിൽ അടച്ചിരുന്നതിനാൽ കാര്യമായ പുക മറ്റിടങ്ങളിലേക്കെത്തിയിരുന്നില്ല.

വാതിൽ തുറന്നപ്പോൾ മുറിയാകെ പുക നിറഞ്ഞിരുന്നതിനാൽ ആദ്യം വ്യക്തമായില്ല. പരിശോധനയിലാണ് ഫ്രിഡ്ജ്പൂർണമായും കത്തിയെന്നു കണ്ടെത്തിയത്. തീ കണ്ടതിന് പിന്നാലെ സമീപത്ത് രണ്ടു പാചക വാതക സിലിണ്ടറുകളുണ്ടായിരുന്നത് വേഗത്തിൽ പുറത്തേക്കു നീക്കിയെന്നും വീട്ടുകാർ പറഞ്ഞു. പിന്നാലെ വിഴിഞ്ഞത്തു നിന്നു അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രിച്ചു. ഷോർട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് ഫയർഫോഴിസിന്‍റെ വിലയിരുത്തൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`ജില്ലാ സെൻ്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല'; സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ, പാർട്ടി നടപടി പുന:പരിശോധിക്കണമെന്നാവശ്യം
എസ്എംഎ മരുന്ന് വിവാദം; മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്ന്, സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിവരങ്ങൾ