
കൊല്ലം: കൊല്ലം പള്ളിത്തോട്ടത്ത് പഴയ പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിൽ മോഷണം. ഇൻവെർട്ടറും സൈക്കിളുമാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികൾ പിടിയിലായി. താഹിർ, അജ്മൽ, അനസ്, നാസർ എന്നിവരാണ് പിടിയിലായത്. പളളിത്തോട്ടം സ്റ്റേഷൻ കഴിഞ്ഞ ദിവസമാണ് പോർട്ടിന്റെ കെട്ടിടത്തിലേക്ക് താൽകാലികമായി മാറ്റിയത്. പഴയ കെട്ടിടം പ്രവർത്തിച്ചിരുന്ന സ്ഥലത്തുണ്ടായിരുന്ന വസ്തുക്കൾ പൂർണമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നില്ല. അവയാണ് മോഷ്ടിക്കപ്പെട്ടത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഇന്ന് ഹാജരാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam