കൊച്ചി കിന്‍ഫ്രാ പാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തിൽ തീപ്പിടുത്തം; ജീവനക്കാർ കുടുങ്ങി കിടക്കുന്നതായി സംശയം

Published : May 13, 2023, 07:45 PM ISTUpdated : May 13, 2023, 08:22 PM IST
കൊച്ചി കിന്‍ഫ്രാ പാര്‍ക്കിലെ  സ്വകാര്യ സ്ഥാപനത്തിൽ തീപ്പിടുത്തം; ജീവനക്കാർ കുടുങ്ങി കിടക്കുന്നതായി സംശയം

Synopsis

കെട്ടിടത്തിൽ നിന്ന് ഒരാളെ കണ്ടെത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുപത് വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീ പടരുന്നത് നിയന്ത്രിച്ചു. പൂർണമായി അണക്കാനായിട്ടില്ല.

കൊച്ചി: കൊച്ചി  ജിയോ ഇൻഫോപാർക്കില്‍ തീപിടുത്തം. ഇൻഫോപാർക്കിനോട് ചേർന്നുള്ള കിൻഫ്രാ പാർക്കിനുള്ളിലാണ് കന്പനി. പൊലീസ് സ്റ്റേഷന് സമീപത്തെ ജിയോ ഇൻഫോ എന്ന ഐടി സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപനത്തിൽ ജീവനക്കാർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. നാല് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കെട്ടിടത്തിൽ നിന്ന് ഒരാളെ കണ്ടെത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുപത് വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീ പടരുന്നത് നിയന്ത്രിച്ചു. പൂർണമായി അണക്കാനായിട്ടില്ല.

കൂടുതൽ അഗ്നി രക്ഷ യൂണിറ്റുകളെത്തിയിട്ടുണ്ട്. 15 യൂണിറ്റുകൾ സ്ഥലത്തെത്തി. നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. മൂന്നുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്നാം നിലയിൽ'ഇപ്പോഴും തീയുണ്ട്. തീ അണക്കാൻ ശ്രമം തുടരുകയാണ്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

'പിതൃത്വ അവധി' ചോദിച്ചു; മടിയനെന്ന് വിശേഷിപ്പിച്ച് ഉടമ, തൊഴിലാളിയെ ജോലിയിൽ നിന്ന് പുറത്താക്കി

PREV
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു