പ്രതീക്ഷിച്ചതിലും നേരത്തെ തന്‍റെ ഭാര്യ ആദ്യ കുഞ്ഞിനെ പ്രസവിച്ച കാര്യം വളരെ സന്തോഷത്തോടെയാണ് യുവാവ് കൂടെ ജോലി ചെയ്യുന്നവരെ അറിയിച്ചത്. പിന്നാലെ അദ്ദേഹം ഒരാഴ്ചത്തെ പിതൃത്വ അവധിക്ക് അപേക്ഷിച്ചു. 


രു കുട്ടി ജനിച്ചാല്‍, കുട്ടിയുടെ ആരോഗ്യപൂര്‍ണ്ണമായ വളര്‍ച്ചയ്ക്ക് അച്ഛന്‍റെയും അമ്മയുടെയും സാമീപ്യം ആവശ്യമാണെന്ന് മെഡിക്കല്‍ രംഗത്തുള്ളവര്‍ പറയുന്നു. പല കമ്പനികളും ഇന്നും അമ്മമാര്‍ക്ക് ദീര്‍ഘ നാളത്തേക്ക് പ്രസവാവധി നല്‍കാന്‍ വിസമ്മതിക്കാറുണ്ട്. അതിനാല്‍ തന്നെ സ്ത്രീകള്‍ അമ്മമാരുകുന്നതിന് പിന്നാലെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍, മിക്ക രാജ്യങ്ങളിലും അമ്മമാര്‍ക്ക് കുട്ടികളെ നോക്കാന്‍ ആറ് മാസത്തെ പ്രസവാവധിയും അച്ഛന് 14 ദിവസത്തെ അവധിയുമാണ് അനുവദിക്കുന്നത്. മലേഷ്യയിലെ ഒരു യുവാവ് തന്‍റെ ഭാര്യ ആദ്യ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ ഒരാഴ്ചത്തെ അവധി ചോദിച്ചതിന് കമ്പനി തന്നെ പുറത്താക്കിയെന്ന് സാമൂഹിക മാധ്യത്തിലൂടെ പരാതിപ്പെട്ടു. 

പ്രതീക്ഷിച്ചതിലും നേരത്തെ തന്‍റെ ഭാര്യ ആദ്യ കുഞ്ഞിനെ പ്രസവിച്ച കാര്യം വളരെ സന്തോഷത്തോടെയാണ് യുവാവ് കൂടെ ജോലി ചെയ്യുന്നവരെ അറിയിച്ചത്. അദ്ദേഹം നേരത്തെ തന്നെ അവധിക്ക് അപേക്ഷിക്കാന്‍ തയ്യാറെടുത്തിരുന്നു. അതിനാല്‍ കുഞ്ഞ് ജനിച്ചതിന് പിന്നാലെ അദ്ദേഹം ഒരാഴ്ചത്തെ അവധിക്ക് അപേക്ഷിച്ചു. എന്നാല്‍, യുവാവിനെ മടിയന്‍ എന്ന് വിശേഷിപ്പിച്ച ബോസ്, അയാളെ കമ്പനിയില്‍ നിന്ന് പിരിച്ച് വിടുകയാണ് ഉണ്ടായത്. മാത്രമല്ല, എന്തുകൊണ്ടാണ് ഭാര്യ നേരത്തെ പ്രസവിച്ചതെന്ന് ബോസ്, തന്നെ ചോദ്യം ചെയ്തെന്നും ഇദ്ദേഹം തന്‍റെ റെഡ്ഡിറ്റ് അക്കൗണ്ടിലൂടെ വിവരിച്ചു. ഇതിന് പിന്നാലെ സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍ കമ്പനി ഉടയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഒത്തു ചേര്‍ന്നു. അയാള്‍ ഒരു കമ്പനിയുടെ ഉടയായിരിക്കാന്‍ യോഗ്യത ഇല്ലാത്ത ആളാണെന്നും അതിനുള്ള പത്ത് കാരണങ്ങള്‍ എന്തൊക്കെയാണെന്നും കൂടി അവര്‍ സാമൂഹിക മാധ്യമത്തില്‍ എഴുതി. 

ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു, കുട്ടി വരച്ച ചിത്രം കണ്ട് ടീച്ചര്‍ ഞെട്ടി; ഉടന്‍ രക്ഷിതാക്കളുടെ അടിയന്തരയോഗം

യുവാവിന്‍റെ ബോസിനെതിരെ നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ പരാതി ഉയര്‍ന്നിരുന്നു. കമ്പനിയിലെ മറ്റൊരു ജീവനക്കാരന്‍ താന്‍ ഏല്‍പ്പിച്ച ജോലി തീര്‍ത്തോയെന്ന് ബോസ് ചോദിച്ചു. ഏല്‍പ്പിച്ച ജോലി തീര്‍ക്കുകയും അതിന്‍റെ പട്ടിക തയ്യാറാക്കി വച്ചിട്ടുണ്ടെന്നും ജീവനക്കാരന്‍ മറുപടി നല്‍കി. എന്നാല്‍, അത് തനിക്ക് വിശ്വസനീയമല്ലെന്നായിരുന്നു ബോസിന്‍റെ മറുപടി. ഇതേ തുടര്‍ന്ന് ജീവനക്കാരന്‍ സംഭാഷണങ്ങളുടെ സ്ക്രീന്‍ ഷോട്ട് സാമൂഹിക മാധ്യമത്തിലൂടെ പ്രസിദ്ധപ്പെടുത്തി. ഇതിന് പിന്നാലെ നിരവധി പേര്‍ ഉടമയുടെ ധാര്‍ഷ്ട്യത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ കുപ്രസിദ്ധി നേടിയ കമ്പനി ഉടമയാണ് ഇപ്പോള്‍ കുഞ്ഞിനെ നോക്കാന്‍ ഒരാഴ്ചത്തെ അവധി ചോദിച്ച ജീവനക്കാരനെ മടിയനെന്ന് വിശേഷിപ്പിച്ച് ജോലിയില്‍ നിന്നും പുറത്താക്കിയത്. 

വീട് തകര്‍ത്ത പാറക്കഷ്ണം, 500 കോടി വര്‍ഷം പഴക്കമുള്ള ഉല്‍ക്കാശില !