ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു

Published : Dec 05, 2025, 11:09 PM IST
chalissery fire

Synopsis

കുന്നംകുളത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നാലുക‌ടകളിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് മറ്റു കടകളിലേക്കും തീ പടരുകയായിരുന്നു. നിലവിൽ തീയണക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. 

പാലക്കാട്: ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ തീപിടിത്തം. ഫൂട്ട് വെയർ ഷോപ്പ്, പച്ചക്കറിക്കട, ബേക്കറി, എന്നിവയുൾപ്പടെയുള്ള ആറോളം കടകളിലാണ് തീപടർന്നത്. കുന്നംകുളത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പത്ത് മണിക്കായിരുന്നു സംഭവം. കട അടച്ച് ആളുകൾ മടങ്ങുമ്പോഴാണ് സംഭവം കണ്ടത്. ആദ്യം ഒരു കടയിലാണ് തീ കണ്ടത്. അത് പിന്നീട് നാലുക‌ടകളിലേക്ക് പടർന്നു. നിലവിൽ ആറോളം കടകളിൽ തീ പടർന്നിട്ടുണ്ട്. നിലവിൽ തീയണക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം, ആശുപത്രി മുൻജീവനക്കാരൻ അറസ്റ്റിൽ
ഗുരുവായൂരമ്പലനടയിൽ ഇന്ന് കല്യാണമേളം, ഒറ്റ ദിവസത്തിൽ ശീട്ടാക്കിയത് 262 വിവാഹങ്ങൾ; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ അറിയാം