പറമ്പിലൂടെ നടക്കുന്നതിനിടെ യുവാവിന്‍റെ കാലൊന്ന് തെന്നി, വീണത് ആഴമേറിയ അമ്പലകണ്ടി തോട്ടിൽ; രക്ഷിച്ച് നാട്ടുകാരും ഫയർഫോഴ്സും

Published : Aug 21, 2025, 04:56 PM IST
FIRE RESCUE

Synopsis

തോട്ടില്‍ നിറയെ വെള്ളമുണ്ടായിരുന്നതിനാല്‍ അഗ്നിരക്ഷാസേന വരുന്നതുവരെ നാട്ടുകാര്‍ വൈഷ്ണവിനെ മുങ്ങിപ്പോവാതെ പിടിച്ചുനിര്‍ത്തി

കോഴിക്കോട്: പറമ്പിലൂടെ നടക്കുന്നതിനിടയില്‍ കാല്‍ തെന്നി ആഴമുള്ള തോട്ടില്‍ വീണ യുവാവിനെ മുക്കം അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. വെസ്റ്റ് കൊടിയത്തൂരിലെ അമ്പലകണ്ടി തോട്ടിലാണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പൂവാട്ട്പറമ്പ് സ്വദേശി വൈഷ്ണവ് (26) കാല്‍തെന്നി വീണത്. ഏറെ താഴ്ചയുള്ള തോടായതിനാല്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് രക്ഷിക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാരെയും മുക്കം അഗ്‌നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു.

തോട്ടില്‍ നിറയെ വെള്ളമുണ്ടായിരുന്നതിനാല്‍ അഗ്നിരക്ഷാസേന വരുന്നതുവരെ നാട്ടുകാര്‍ വൈഷ്ണവിനെ മുങ്ങിപ്പോവാതെ പിടിച്ചുനിര്‍ത്തി. റെസ്‌ക്യു നെറ്റ് ഉപയോഗിച്ചാണ് അഗ്നിരക്ഷാ സേന യുവാവിനെ പുറത്തെത്തിച്ചത്. നിസ്സാര പരിക്കേറ്റ ഇയാളെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍ എ സുമിത്ത്, സേനാംഗങ്ങളായ പി ടി ശ്രീജേഷ്, കെ പി നിജാസ്, കെ എ ജിഗേഷ്, കെ പി അജീഷ്, സി എഫ് ജോഷി എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ