ചെളിവാരാൻ കിണറ്റിലിറങ്ങി യുവാവ് കുടുങ്ങി, പുറത്തെത്തിച്ചത് ഫയർഫോഴ്സെത്തി

Published : Apr 15, 2026, 01:46 PM IST
fire force rescues man trapped in 90 foot well in kozhikode

Synopsis

ചെളിവാരാനായി കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ അഗ്‌നിശമനസേന രക്ഷിച്ചു

മലപ്പുറം: ചെളിവാരാനായി കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ അഗ്‌നിശമനസേന രക്ഷിച്ചു. വള്ളി ക്കുന്ന് ഒലിപ്രംകടവിനടുത്ത് മുണ്ടിയന്‍കാവില്‍ മേലെ മംഗലത്ത് വീട്ടില്‍ കിഷോറിനെയാണ് കോഴിക്കോട് മീഞ്ചന്തയില്‍നിന്നെത്തിയ അഗ്‌നിശമനസം ഘം രക്ഷിച്ചത്. തിങ്കള്‍ പകല്‍ മൂന്നരയോടെയാണ് സംഭവം. സ്വന്തം വീട്ടുമുറ്റത്തുള്ള 90 അടി താഴ്ചയുള്ള കിണറ്റിലാണ് ചെളിവാരാന്‍ കിഷോർ ഇറങ്ങിയത്. പണിക്കിടെ തളര്‍ന്ന് കിണറില്‍നിന്ന് കയറാനാകാതെ വന്നു. ഇതോടെ സഹോദരന്‍ ഷിജു മീഞ്ചന്തയിലെ അഗ്‌നിശമന യൂണിറ്റിലേക്ക് വിളിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ ഇ ശിഹാബുദ്ദീന്‍റെ നേതൃ ത്വത്തില്‍ അഗ്‌നിശമനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. മുക്കാല്‍ മണിക്കുറോളം പരിശ്രമിച്ചാണ് കിഷോറിനെ വലയുടെ സഹായത്താല്‍ പുറത്തെത്തിച്ചത്. കിഷോറിന് പരിക്കൊന്നുമില്ലായിരുന്നു. നാട്ടുകാരും ഫയര്‍ ഫോഴ്സിനെ സഹായിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കാന്തപുരം സമസ്ത സ്വീകരിച്ച നിലപാട് മെയ് നാലിന് ഫലം വരുമ്പോൾ അറിയാം, അണികൾക്ക് നിർദേശം നല്‍കിയിരുന്നു'; ഖലീൽ ബുഖാരി തങ്ങൾ
'അത് അയോഗ്യതയാണെങ്കിൽ ആ അയോഗ്യതയോടു കൂടിയ കെസിയെയാണ് ഞങ്ങൾക്കിഷ്ടം'; കെ.സി. വേണു​ഗോപാലിനെ വാനോളം പുകഴ്ത്തി സുധാ മേനോൻ