കെഎസ്ആര്‍ടിസിയുടെ മുൻഭാ​ഗത്ത് തീ, ചവിട്ടി നിർത്തി ഡ്രൈവർ; യാത്രക്കാരെല്ലാം രക്ഷപ്പെട്ടു, ബസ് കത്തി നശിച്ചു

Published : Mar 14, 2023, 03:23 PM ISTUpdated : Mar 14, 2023, 03:24 PM IST
കെഎസ്ആര്‍ടിസിയുടെ മുൻഭാ​ഗത്ത് തീ, ചവിട്ടി നിർത്തി ഡ്രൈവർ; യാത്രക്കാരെല്ലാം രക്ഷപ്പെട്ടു, ബസ് കത്തി നശിച്ചു

Synopsis

ഇന്ന് 11.45ഓടെയാണ് സംഭവം. ചിറയിൻ കീഴിൽ നിന്നും കണിയാപുരത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്. കാറ്റാടിമുക്കിൽ ഒരു കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ മുന്നിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീ പിടിച്ചു. ബസ് പൂർണ്ണമായും കത്തിനശിച്ചു. ഡ്രൈവറുടേയും കണ്ടക്ടറുടേയും അവസരോചിതമായ ഇടപെടലുകൊണ്ട് വിലയ ദുരന്തം ഒഴിവാകുകയായിരുന്നു. 

ഇന്ന് 11.45ഓടെയാണ് സംഭവം. ചിറയിൻ കീഴിൽ നിന്നും കണിയാപുരത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്. കാറ്റാടിമുക്കിൽ ഒരു കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ മുന്നിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് നിർത്തുകയായിരുന്നു. പിന്നീട് ബസ് പരിശോധിച്ച ഡ്രൈവർ യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.  ബസ്സിൽ 39 യാത്രക്കാരാണുണ്ടായത്. ഉടൻ തന്നെ അടുത്തുള്ള ചാടക്കടയിലേക്ക് പോയ ഡ്രൈവർ അവിടെ ​ഗ്യാസ് കുറ്റി ഉൾപ്പെടെ മാറ്റാനാവശ്യപ്പെട്ടു. 

ബ്രഹ്മപുരത്ത് ചികിത്സ തേടിയത് 899 പേർ; ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവെ, മാസ്ക് ധരിക്കണമെന്ന് നിർദ്ദേശം

സമീപത്തെ കടകളിൽ ഇത്തരത്തില‍‍ുള്ള അപകടമുണ്ടെന്ന് ഡ്രൈവറും കണ്ടക്ടറും അറിയിച്ചു. ഉടൻ തന്നെ ബസ് പൂർണ്ണമായും കത്തിനശിച്ചു. ഫയർഫോഴ്സെത്തി തീയണച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി. പൊലീസ് പരാതി അന്വേഷിച്ചു വരികയാണ്. 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം