എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; ആർക്കും അപായമില്ല, അഗ്നിരക്ഷാ സേന തീ പൂർണമായും അണച്ചു

Published : Feb 28, 2025, 11:43 PM IST
എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; ആർക്കും അപായമില്ല, അഗ്നിരക്ഷാ സേന തീ പൂർണമായും അണച്ചു

Synopsis

കൊച്ചി കുണ്ടന്നൂരിൽ സ്വകാര്യ ഹോട്ടലിൽ തീപിടിത്തമുണ്ടായി. നാല് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു

കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തമുണ്ടായി. കുണ്ടന്നൂരിലെ എംപയർ പ്ലാസ എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ഹോട്ടലിലെ അടുക്കള ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. ഹോട്ടലിൻ്റെ മുകളിലത്തെ നിലയിൽ താമസക്കാരുണ്ടായിരുന്നു. ഇവരെല്ലാം സുരക്ഷിതരെന്നാണ് വിവരം. ജീവനക്കാരും സുരക്ഷിതരാണ്. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം വലിയ നാശനഷ്ടം ഉണ്ടായതായാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം