
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ പടര്‍ന്ന തീ പൂര്‍ണമായി അണച്ചത് ആഘോഷിക്കുന്ന രക്ഷാപ്രവര്‍ത്തകരുടെ വീഡിയോ പങ്കുവെച്ച് മന്ത്രി പി രാജീവ്. 12 ദിവസവും 24 മണിക്കൂർ സമയം പ്രയത്നിച്ച അഗ്നിശമനസേനാംഗങ്ങളുടെ സന്തോഷവും പ്രതികരണവും എത്രമാത്രം കഠിനമായിരുന്നു ഈ ദൗത്യമെന്നതിന്‍റെ തെളിവാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പ്രദേശത്തെ വായു ഗുണ നിലവാര സൂചിക( Air Quality Index) ഇപ്പോൾ സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കുന്നതിനായി ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാനുള്ള സമഗ്ര കര്‍മപദ്ധതി അതിവേഗം നടപ്പിലാക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കും. ആസൂത്രണം ചെയ്തതുപ്രകാരം തന്നെ കർമ്മപരിപാടി പ്രാവർത്തികമാക്കും. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ കഴിഞ്ഞ 12 ദിവസമായി 24 മണിക്കൂറും തീ അണയ്ക്കുന്നതിനും പുക നിയന്ത്രണ വിധേയമാക്കുന്നതിനും പരിശ്രമിച്ച കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്‍റിനും സേനാംഗങ്ങൾക്കും മന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗ പൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഇവരോടൊപ്പം ഊര്‍ജിതമായി പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി പി സി എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍ എന്‍ ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്.
തീ അണഞ്ഞെങ്കിലും ജാഗ്രതയോടെ നിരീക്ഷണം തുടരും. അഗ്നി രക്ഷാ സേനയുടെ മാർഗനിർദേശങ്ങളനുസരിച്ച് ജില്ലാ ഭരണകൂടം പ്രവർത്തിക്കും. കാവൽക്കാർ, കാമറകൾ തുടങ്ങിയ സംവിധാനങ്ങളും പ്രവർത്തനക്ഷമമായിരിക്കും. ഒപ്പം അന്തരീക്ഷവായുവും മെച്ചപ്പെടുന്നുണ്ടെങ്കിലും നിരന്തരമായുള്ള നിരീക്ഷണവും തുടരുന്നതാണെന്നും മന്ത്രി പറഞ്ഞു.
'മാലിന്യ പ്ലാന്‍റ് സ്ഥാപിക്കണം, വിദഗ്ധ സംഘത്തെ അയക്കണം'; കേന്ദ്ര മന്ത്രിമാരെ കണ്ട് ജെബി മേത്തർ എംപി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam