എല്ലാം അവസാനിപ്പിച്ചിട്ടും സൈബര്‍ ആക്രമണം, ചാരിറ്റി പ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നുവെന്ന് ഫിറോസ്

By Web TeamFirst Published May 2, 2020, 11:13 AM IST
Highlights

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഫിറോസ് കുന്നപറമ്പിലെതിരെ സാമ്പത്തിക തട്ടിപ്പടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം: അപവാദപ്രചരണങ്ങളെത്തുടര്‍ന്ന് എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ചിട്ടും തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം അവസാനിക്കുന്നില്ലെന്നും അതിനാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആംരഭിക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍. സോഷ്യല്‍ മീഡിയയിലെ ഇടപെടലിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഫിറോസ് കുന്നപറമ്പിലെതിരെ സാമ്പത്തിക തട്ടിപ്പടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ആരോപണങ്ങള്‍ ഉയര്‍ന്നതോടെ 2019 ഡിസംബറിലാണ് ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നംപമ്പറമ്പിൽ ഫേസ് ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ താങ്ങാൻ കഴിയാത്ത തരത്തിലുള്ളതാണെന്നായിരുന്നു ഫിറോസ് പറഞ്ഞത്. സമൂഹത്തിന് നല്ലത് ചെയ്യാൻ വേണ്ടി മാത്രമാണ് ശ്രമിച്ചത്. എന്നാല്‍ നിരന്തരമായി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുകയാണ്. ഇനി ആരും സഹായം അഭ്യർഥിച്ച് വരരുത് എന്നും  മാപ്പ് ചോദിക്കുന്നു എന്നും ഫിറോസ് പറഞ്ഞിരുന്നു.

Read More: 'ആരോപണങ്ങൾ താങ്ങാൻ കഴിയുന്നില്ല'; ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നംപറമ്പില്‍ 

എന്നാല്‍ എല്ലാം അവസാനിപ്പിച്ചിട്ടും തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം തുടരുകയാണ്. ഇത്തരക്കാർക്ക് മുന്നിൽ ഇനി മാറിനിൽക്കുന്നതിൽ അർത്ഥമില്ല. അവസാനിപ്പിടത്ത് നിന്നും തുടരുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫിറോസ് വീണ്ടും ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി എത്തുകയാണെന്ന് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നമുക്ക് തുടങ്ങാം.........
കള്ള പ്രചരണങ്ങളും എഡിറ്റിങ്ങ് വീഡിയോസ് ഉണ്ടാക്കി വിവാദങ്ങൾ സൃഷ്ടിക്കുന്ന ഫേക്ക് പേജുകളും,നിരന്തരം ആക്രമിക്കുന്ന സൈബർ ഗുണ്ടകളും,ചെയ്യുന്ന പ്രവർത്തനത്തിന് സമാധാനം താരാതായപ്പോഴാണ് എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ച് ചാരിറ്റി അവസാനിപ്പിച്ചത്, പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിൻ തുടർന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇത്തരക്കാർക്ക് മുന്നിൽ ഇനി മാറിനിൽക്കുന്നതിൽ അർത്ഥമില്ല അവസാനിപ്പിടത്ത് നിന്നും ഞാൻ തുടരുകയാണ് നാളെ മുതൽ നിങ്ങൾ ആഗ്രഹിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന ആ പഴയ ഫിറോസ് കുന്നംപറമ്പിൽ നിങ്ങൾക്ക് മുന്നിൽ നിങ്ങളെ തേടിയിറങ്ങുകയാണ് ആ സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും തുടർന്നും ഉണ്ടാവണം ...........
NB: തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായും ശിക്ഷ ലഭിക്കണം എനിക്കെതിരെ ഫേസ്ബുക്കിൽ കുരക്കുന്നവരോട് നിങ്ങളുടെ കയ്യിൽ എനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പോലിസിൽ ബന്ധപ്പെടു പരാതി നൽകൂ.......
#എങ്കിൽ #നമുക്ക് #തുടങ്ങാം

click me!