തൊഴിൽ തട്ടിപ്പ്; സരിതയാണ് മുഖ്യകണ്ണിയെന്ന് ഒന്നാം പ്രതി, ആരോപണം ജാമ്യാപേക്ഷയിൽ

By Web TeamFirst Published Feb 12, 2021, 8:30 AM IST
Highlights

പരാതിക്കാരനായ അരുണിന് സരിതയാണ് മൂന്ന് ലക്ഷം രൂപ തിരികെ നൽകിയതെന്നും ജാമ്യപേക്ഷ പറയുന്നു. സരിത നൽകിയ ചെക്കും ജാമ്യപേക്ഷക്കൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ് നായർക്കെതിരെ ആരോപണവുമായി ഒന്നാം പ്രതി രതീഷ്. തൊഴിൽ തട്ടിപ്പിൽ സരിതയാണ് മുഖ്യകണ്ണിയെന്നാണ് രതീഷിന്റെ ആരോപണം. ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിലാണ് രതീഷ് ആരോപണം ഉന്നിയിച്ചിരിക്കുന്നത്. പരാതിക്കാരനായ അരുണിന് സരിതയാണ് മൂന്ന് ലക്ഷം രൂപ തിരികെ നൽകിയതെന്നും ജാമ്യപേക്ഷ പറയുന്നു. സരിത നൽകിയ ചെക്കും ജാമ്യപേക്ഷക്കൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കുന്നത്തുകാൽ പഞ്ചായത്തംഗമാണ് രതീഷ്.
‌‌
ബെവ്ക്കോ- കെടിഡിസി എന്നീ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാദ്ഗാനം ചെയ്ത ഇടനിലക്കാർ മുഖേന സോളാർ കേസിലെ പ്രതി സരിത നായർ 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് പരാതി. ഇടനിലക്കാരനുമായുള്ള സരിതയുടെ ശബ്ദരേഖ ഇന്നലെ പുറത്ത് വന്നിരുന്നു. പിൻവാതിൽ നിയമനങ്ങൾക്ക് സഹായിക്കുന്നത് ഭരിക്കുന്ന പാർട്ടിക്കാരാണെന്ന് ശബ്ദരേഖയിൽ സരിത പറയുന്നു. പാർട്ടിക്കാർക്ക് തന്നെ പേടിയാണെന്നും ആ അവസരം മുതലാക്കി പിഴിയുകയാണെന്നും സരിത ഇടനിലക്കാരനോട് പറയുന്നുണ്ട്. വാങ്ങുന്ന പണം പാർട്ടി ഫണ്ടിലേക്കും ഉദ്യോഗസ്ഥർക്കുമാണെന്നും സരിത പറയുന്നുണ്ട്. 

Also Read: ഭരിക്കുന്ന പാർട്ടിക്കാർക്ക് എന്നെ പേടിയാണെന്ന സരിതയുടെ ശബ്ദരേഖ; തൻ്റേതല്ലെന്ന് സരിത

click me!