നിയമസഭാ തെരഞ്ഞെടുപ്പിൽ കായകുളത്ത് തന്നെ മത്സരിക്കാനാണ് താത്പര്യമെന്ന് എം.ലിജു

By Web TeamFirst Published Feb 12, 2021, 7:41 AM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് ആലപ്പുഴയിൽ മേൽക്കൈ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ പാർലമെൻ്റ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് നേട്ടമുണ്ടായിരുന്നു.

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ കായംകുളത്ത് തന്നെ നില്‍ക്കാനാണ് താല്‍പര്യമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു. താൻ മത്സരിക്കുന്നതിൽ അന്തിമ തീരുമാനം പാര്‍ട്ടിയാണ് എടുക്കേണ്ടത്. ജില്ലയില്‍ ഇത്തവണ കോണ്‍ഗ്രസിന്‍റെ മുന്നേറ്റമുണ്ടാകുമെന്നും ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ 'നമ്മുടെ ചിഹ്നം സൈക്കിളില്‍' എം. ലിജു പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് ആലപ്പുഴയിൽ മേൽക്കൈ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ പാർലമെൻ്റ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് നേട്ടമുണ്ടായിരുന്നു. കഴിഞ്ഞ തവണ കെ.സി.വേണു​ഗോപാൽ മത്സരരം​ഗത്ത് നിന്നും പിന്മാറിയതിന് പിന്നാലെ ചെറിയ ഭൂരിപക്ഷത്തിനാണ്  സീറ്റ് കൈവിട്ടത്. അപ്പോഴും മാവേലിക്കര ജയിച്ചു. ജില്ലയിലെ ഒൻപത് സീറ്റുകളിൽ ഏഴിലും കോൺ​ഗ്രസിനായിരുന്നു ലീഡ്. ഇക്കുറി നിയമസഭയിൽ നിന്നും കൂടുതൽ യുഡിഎഫ് അം​ഗങ്ങളെ പ്രതീക്ഷിക്കാംമെന്നും ലിജു പറയുന്നു. 
 

click me!