
തിരുവനന്തപുരം: നീണ്ട വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന് നടക്കും. മൂന്ന് സ്ട്രീമുകളിലായി 3ലക്ഷത്തി 84000 പേരാണ് പരീക്ഷ എഴുതുന്നത്. രണ്ടു പേപ്പറുകളിലായാണ് പ്രാഥമിക പരീക്ഷ. ആദ്യ പേപ്പർ രാവിരെ പത്തിനും രണ്ടാം പേപ്പർ ഉച്ചക്ക് ഒന്നരക്കും തുടങ്ങും. പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവർ ജൂണിലോ ജൂലൈയിലോ നടക്കുന്ന പ്രധാന പരീക്ഷ എഴുതണം.
അഭിമുഖവും കഴിഞ്ഞാവും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. ജൂനിയൽ ടൈം സ്ക്വയിൽ ട്രെയിനി എന്ന പേരിലുള്ള തസ്തികയിലെ ആദ്യ ബാച്ചിലേക്കാണ് പരീക്ഷ. ഡെപ്യൂട്ടി കളക്ടർ തസ്തികക്ക് മുകളിൽ റാങ്കും ശമ്പളവും ഉള്ള തസ്തികയാണിത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പിഎസ് സി ശ്രമം. സംവരണത്തിൽ നീണ്ട തർക്കവും പരീക്ഷാ പരീശീലനത്തിനായുള്ള സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കൂട്ട അവധിയുമെല്ലാം നേരത്തെ വിവാദത്തിലായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam