പുതുവർഷത്തെ സംസ്ഥാനത്തെ ആദ്യ അവയവദാനം; ആറ് പേർക്ക് പുതുജീവൻ നൽകി വിപിൻ യാത്രയായി

Published : Jan 04, 2026, 09:45 PM IST
Vipin organ donation

Synopsis

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച വയനാട് ചുങ്കത്തറ കോട്ടനാട് നെല്ലിക്കുന്നേൽ വീട്ടിൽ എൻജെ വിപിൻ ആറ് പേർക്ക് പുതുജീവൻ നൽകും.

കോഴിക്കോട്: പുതുവർഷത്തെ സംസ്ഥാനത്തെ ആദ്യ അവയവദാനം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച വയനാട് ചുങ്കത്തറ കോട്ടനാട് നെല്ലിക്കുന്നേൽ വീട്ടിൽ എൻജെ വിപിൻ ആറ് പേർക്ക് പുതുജീവൻ നൽകും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന 32കാരനിലാണ് വിപിൻ്റെ ഹൃദയം മിടിക്കുക. ഹൃദയം, കരൾ, രണ്ട് വൃക്കകള്‍, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ബിസിനസും കൃഷിയും നടത്തി വരികയായിരുന്ന വിപിനെ ഡിസംബർ 30-നാണ് സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒറ്റ വഴി, 100 സീറ്റ്! തന്ത്രങ്ങൾ മെനയാൻ സുനിൽ കനഗോലുവും 'ലക്ഷ്യ ക്യാമ്പി'ൽ! കോൺഗ്രസ് സ്ഥാനാർഥികളുടെ ജയസാധ്യത പഠനം നടത്തും
കൊച്ചി മേയർ വിവാദം; 'കെപിസിസി മാനദണ്ഡം കാറ്റില്‍ പറത്തി', തഴഞ്ഞതിൽ കോൺഗ്രസ് നേതൃ ക്യാമ്പിൽ വിമർശനവുമായി ദീപ്തി മേരി വർഗീസ്