'ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ല, നരബലി നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല': ഭാര്യ നബീസ

Published : Oct 12, 2022, 01:57 PM ISTUpdated : Oct 12, 2022, 02:53 PM IST
'ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ല,  നരബലി നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല': ഭാര്യ നബീസ

Synopsis

റോസിലിയെയും പത്മയെയും അറിയാം. ഇവർ ഹോട്ടലിന് അടുത്തുള്ള ലോഡ്ജിൽ വരാറുണ്ട്. 

എറണാകുളം: ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്ന് ഷാഫിയുടെ  ഭാര്യ നബീസ ഏഷ്യാനെറ്റ് ന്യൂസിനോട്. മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കും. എന്നാൽ ഇത്ര ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും നബീസ പറഞ്ഞു. തൻ്റെ മൊബൈൽ ഫോൺ ഷാഫി ഉപയോഗിച്ചിരുന്നു. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ട്. റോസ്ലിയെയും പത്മയെയും അറിയാം. ഇവർ ഹോട്ടലിന് അടുത്തുള്ള ലോഡ്ജിൽ വരാറുണ്ട്. നരബലി ചെയ്യുമെന്ന്  വിശ്വസിക്കാനാവുന്നില്ല. വീട്ടിൽ പണം കൊണ്ടു വന്നിട്ടില്ല. ഇലന്തൂര്‍ ഇരട്ട നരബലിയിലെപ്രതികളിലൊരാളായ ഷാഫിയുടെ ഭാര്യ നബീസയുടെ ആദ്യ പ്രതികരണമാണിത്. 

ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറയുന്നു. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു വ്യക്തമാക്കി. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണ‌ർ പറഞ്ഞു. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഷാഫി വ്യാജ ഐഡി  ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുൻപ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണർ പറഞ്ഞു. ആറാം ക്സാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് ഷാഫി. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

'ഷാഫി ലൈംഗിക മനോവൈകൃതമുള്ളയാൾ, 10 വർഷത്തിനിടെ 15 കേസുകളിൽ പ്രതി'

ഒടുവിൽ പാർട്ടി സ്ഥിരീകരിച്ചു, 'നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് സിപിഎം പ്രവർത്തകൻ'

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം