ഒടുവില്‍ ഇടമലക്കുടിയും കൊവിഡിന് മുന്നില്‍ വീണു; രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Web Desk   | Asianet News
Published : Jul 13, 2021, 03:38 PM ISTUpdated : Jul 13, 2021, 04:07 PM IST
ഒടുവില്‍ ഇടമലക്കുടിയും കൊവിഡിന് മുന്നില്‍ വീണു; രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Synopsis

ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി ഇടമലക്കുടിയിൽ ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. 

ഇടുക്കി: ഇടമലക്കുടി പ‍ഞ്ചായത്തിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി ഇടമലക്കുടിയിൽ ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. 

സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങൾ. ഭക്ഷണസാധനങ്ങടക്കം എത്തിക്കാൻ ഇടയ്ക്ക് സർക്കാർ ജീവനക്കാർ മാത്രമാണ് എത്തിയിരുന്നത്.

ഒരാള്‍ സര്‍ജറിക്കായി ആശുപത്രിയില്‍ സമീപിക്കുകയും മറ്റൊരാള്‍ ഛര്‍ദ്ദി വന്നതോടെ ആശുപത്രിയിലെത്തി പരിശോധിക്കവെയാണ് രോഗം കണ്ടെത്തിയത്. ഇവര്‍ക്ക് ചികില്‍സ നല്‍കിവരികയാണ്.  അന്യര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ഇടമലക്കുടിയില്‍  ഇടുക്കി എം പി ഡീന്‍ കുര്യാക്കോസും വ്ളോഗര്‍ സുജിത് ഭക്തനും സംഘവും എത്തിയിരുന്നു. സ്‌കൂളില്‍ സംഘടിപ്പിച്ച പരുപാടിക്കാണ് എം പിയോടൊപ്പം നിരവധി പേര്‍ എത്തിയത്. സംഭവം വിവാദമാകുകയും ഇവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിയും നല്‍കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു