വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ സഹപാഠി മർദ്ദിച്ചെന്ന് പരാതി; കേസെടുത്തു

Published : Feb 28, 2025, 06:10 PM IST
വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ സഹപാഠി മർദ്ദിച്ചെന്ന് പരാതി; കേസെടുത്തു

Synopsis

ഒന്നാം വർഷ വിദ്യാർത്ഥിയെ അതേ ബാച്ചിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസ്

തിരുവനന്തപുരം: വാഴിച്ചൽ ഇമ്മാനുവൽ കോളജിൽ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിക്ക് സഹപാഠിയുടെ മര്‍ദ്ദനം. ആദിഷ് എസ് ആര്‍ എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ബികോം ഫിനാൻ‍സ് വിദ്യാര്‍ഥി ജിതിനാണ് മര്‍ദ്ദിച്ചതെന്ന് ആദിഷിന്‍റെ അച്ഛൻ ആര്യങ്കോട് പൊലീസിൽ പരാതി നൽകി. മര്‍ദ്ദനത്തിന്‍റെ വീഡിയോ ദൃശ്യവും പൊലീസിന് കൈമാറി. മര്‍ദ്ദനത്തിൽ പരിക്കേറ്റ ആദിഷ് കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്കായിരുന്നു മര്‍ദ്ദനം. ഇന്ന് വൈകീട്ട് പരാതി കിട്ടിയെന്നും മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഒരാഴ്ച മുൻപ് കോളജിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മര്‍ദ്ദനമെന്നും പൊലീസ് അറിയിച്ചു


 

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി