മുത്തൂറ്റ് ഫിനാൻസിന്റെ ബ്രാഞ്ചില്‍ അക്രമം; വനിതാ മാനേജരുടെ ദേഹത്ത് മീൻ വെള്ളം ഒഴിച്ച് സമരക്കാർ

Published : Feb 12, 2020, 12:27 PM ISTUpdated : Feb 12, 2020, 02:31 PM IST
മുത്തൂറ്റ് ഫിനാൻസിന്റെ ബ്രാഞ്ചില്‍ അക്രമം;  വനിതാ മാനേജരുടെ ദേഹത്ത് മീൻ വെള്ളം ഒഴിച്ച് സമരക്കാർ

Synopsis

ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് അക്രമം നടന്നത്. സമരക്കാരായ 8 സിഐടിയു പ്രവർത്തകരാണ് മീൻ വെള്ളം ഒഴിച്ചതെന്നാണ് അനിതയുടെ പരാതി.

ഇടുക്കി: മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ച് മാനേജരുടെ ദേഹത്ത് മീൻ വെള്ളമൊഴിച്ചു. കട്ടപ്പന ബ്രാഞ്ചിലെ വനിതാ മാനേജരുടെ ദേഹത്ത് സിഐടിയു പ്രവർത്തകർ മീൻ കഴുകിയ വെള്ളം ഒഴിച്ചെന്നാണ് പരാതി. അനിതാ ഗോപാലന് നേരെയാണ് അതിക്രമം ഉണ്ടായത്. ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് അക്രമം നടന്നത്. 

ഓഫീസ് തുറക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആക്രോശിച്ചാണ്, സമരക്കാരായ എട്ട് സിഐടിയു പ്രവർത്തകര്‍ അതിക്രമം നടത്തിയത്. മാനേജർ അനിതാ ഗോപാലന്‍ കട്ടപ്പന പൊലീസിൽ പരാതി നൽകി. സിഐടിയുവിന്‍റെ നേതൃത്വത്തിലുള്ള സമരത്തെ തുടർന്ന് കുറെ ദിവസങ്ങളായി ഓഫീസ് അടഞ്ഞ് കിടക്കുകയായിരുന്നു. 

Also Read: മുത്തൂറ്റ് സമരം: സ്ഥാപനം തുറക്കാനെത്തിയ മാനേജറെയും സംഘത്തെയും സമരക്കാർ തടഞ്ഞു

മുത്തൂറ്റ് ഫിനാൻസ് ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടക്കുകയാണ്. ജീവനക്കാര്‍ക്കെതിരെ നേരത്തെയും അതിക്രമം നടന്നിരുന്നു.

Also Read: മൂത്തൂറ്റ് ബ്രാഞ്ചില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാര്‍ക്ക് നേരെ മുട്ടയേറ്; സിഐടിയുകാര്‍ക്കെതിരെ പരാതി

Also Read: മുത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാര്‍ക്ക് നേരെ സിഐടിയു ആക്രമണം; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

 

 

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ