വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മരണം, മക്കിയില്‍ വീടുകളില്‍ വെള്ളം കയറുന്നു, പുറത്തിറങ്ങാനാവാതെ 200 ഓളം പേര്‍

Published : Aug 01, 2022, 03:32 PM ISTUpdated : Aug 01, 2022, 04:52 PM IST
വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മരണം, മക്കിയില്‍  വീടുകളില്‍ വെള്ളം കയറുന്നു, പുറത്തിറങ്ങാനാവാതെ 200 ഓളം പേര്‍

Synopsis

കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് ഇന്നും നാളെയും അതിതീവ്ര മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മൽത്സ്യതൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിങ്സ്റ്റോൺ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് ഇന്നും നാളെയും അതിതീവ്ര മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മക്കിയില്‍ 50 വീടുകളില്‍ വെള്ളം കയറുന്നു. വീടിന് പുറത്തിറങ്ങാനാവത്ത അവസ്ഥയിലാണ് 200 ഓളം ആളുകള്‍. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ  ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

വിവിധ ജില്ലകളിലെ റെഡ് അലര്‍ട്ട്  ഇങ്ങനെ

01/08/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
02/08/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
03/08/2022: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
04/08/2022: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലര്‍ട്ട് 

01/08/2022: തൃശ്ശൂർ, മലപ്പുറം
02/08/2022: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് 
03/08/2022: തിരുവനന്തപുരം, കണ്ണൂർ 
04/08/2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
05/08/2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലര്‍ട്ട് 

01/08/2022: പാലക്കാട്, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് 
02/08/2022: വയനാട്,കണ്ണൂർ, കാസർഗോഡ് 
03/08/2022:  കാസർഗോഡ്
04/08/2022: തിരുവനന്തപുരം, കൊല്ലം
05/08/2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരിചയമില്ലാത്ത നമ്പറിൽ നിന്ന് അമ്മയ്ക്ക് കോൾ, ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല; 14കാരിയുടെ അരുംകൊല, പൊലീസിനെ ഞെട്ടിച്ച് 16കാരന്‍റെ മൊഴി
കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം