പൊന്നാനിയിലെ മത്സ്യത്തൊഴിലാളിയെ ആലപ്പുഴയില്‍ കാണാതായി; ബോട്ടിൽ നിന്നും വീണതെന്ന് സംശയം

Published : Aug 17, 2024, 10:44 AM ISTUpdated : Aug 17, 2024, 11:14 AM IST
പൊന്നാനിയിലെ മത്സ്യത്തൊഴിലാളിയെ ആലപ്പുഴയില്‍ കാണാതായി; ബോട്ടിൽ നിന്നും വീണതെന്ന് സംശയം

Synopsis

പൊലീസും തീരദേശ സേനയും ഉള്‍പ്പെടെ കടലിൽ തെരച്ചില്‍ നടത്തുന്നുണ്ട്

മലപ്പുറം: മലപ്പുറം പൊന്നാനിയിലെ മത്സ്യത്തൊഴിലാളിയെ കാണാതായി. പൊന്നാനി സ്വദേശി ഷൗക്കത്തിനെയാണ് കാണാതായത്. മത്സ്യ ബന്ധനത്തിനു പോയ ബോട്ടിൽ നിന്ന് ആലപ്പുഴ ഭാഗത്ത് നിന്നാണ് ഷൗക്കത്തിനെ കാണാതായത്.  ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കാണാതായ സ്ഥലത്ത് ബോട്ടുകളില്‍ തെരച്ചില്‍ തുടരുകയാണ്. ബോട്ടില്‍ നിന്ന് കടലിലേക്ക് വീണതായാണ് സംശയിക്കുന്നത്.

മത്സ്യബന്ധനം കഴിഞ്ഞ് പോകുന്നതിനിടെ ബോട്ടിലെ മറ്റു മത്സ്യത്തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് ഷൗക്കത്തിനെ കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉറങ്ങി ഏഴുന്നേറ്റപ്പോള്‍ ഷൗക്കത്തിനെ കണ്ടില്ല. തുടര്‍ന്ന് പൊലീസിനെയും തീരദേശ സേനയെയും വിവരം അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശ സേനയും ഉള്‍പ്പെടെ കടലിൽ തെരച്ചില്‍ നടത്തുന്നുണ്ട്. ഇതുവരെ ഷൗക്കത്തിനെ കണ്ടെത്താനായിട്ടില്ല. 

പൊന്നാനിയിൽ നിന്നും ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മുബാറക്ക് എന്ന ബോട്ടിൽ ഷൗക്കത്ത് അടക്കം 7 മത്സ്യ തൊഴിലാളികൾ പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയത്.

ബുദ്ധിയും സൗന്ദര്യവുമുള്ള സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങുന്നത് ഡിഎംകെക്ക് പിടിക്കില്ല, അവർ അസ്വസ്ഥരാണ്: ഖുശ്ബു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; ഒരാളെ കാണാതായി, തിരയില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ നിർണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്
Malayalam News Live: ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ നിർണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്