Asianet News MalayalamAsianet News Malayalam

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; ഒരാളെ കാണാതായി, തിരയില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി

ശക്തമായ തിരമാലയിൽ വള്ളം തലകീഴായി മറിയുകയായിരുന്നു

The boat overturned again in Muthalapozhi ; One person is missing, three people rescued
Author
First Published Aug 17, 2024, 8:24 AM IST | Last Updated Aug 17, 2024, 8:24 AM IST

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെ (45) ആണ് കാണാതായത്. നാലു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. വള്ളം മറിഞ്ഞ് തിരയില്‍പെട്ട മൂന്നു പേരെ  രക്ഷപ്പെടുത്തി. കാണാതായ ആളെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം.

ശക്തമായ തിരമാലയിൽ വള്ളം തലകീഴായി മറിയുകയായിരുന്നു. രണ്ടുപേരെ മറൈൻ ഇൻഫോഴ്സ്മെന്‍റാണ് രക്ഷപ്പെടുത്തിയത്. ഒരാളെ മറ്റൊരു വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്തി. അഞ്ചുതെങ്ങ് സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ സിന്ദുയാത്ര മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മുതലപ്പൊഴിയില്‍ നേരത്തെയും പലതവണ വള്ളം മറിഞ്ഞ് അപകടമുണ്ടായിട്ടുണ്ട്.

ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ് ; സുപ്രധാന തീരുമാനവുമായി ട്രാൻസ്പോര്‍ട്ട് അതോറിറ്റി, ഇനി കേരളം മുഴുവൻ ഓടാം

 

Latest Videos
Follow Us:
Download App:
  • android
  • ios